0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5075

കൊണ്ടിരുന്നു.

“സാമേട്ടൻ എന്തോ കാര്യമായ ആലോചനയിലാണല്ലോ...? എന്തുപറ്റി..!?” എന്റെ ചായയുമായി റൂമിൽ കേറി വന്ന സാന്ദ്ര ബെഡ്ഡിൽ ഇരുന്നിട്ട് എന്നോട് തിരക്കി.

“യേയ്... ഒന്നുമില്ല.” അവളുടെ കൈയിൽ നിന്നും ചായ കപ്പ് വാങ്ങി കൊണ്ട്‌ അവളുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

“സാമേട്ടന് എന്നോട് ദേഷ്യമാണോ...?” അവൾ ശബ്ദം താഴ്ത്തി ചോദിച്ചു.

“എനിക്ക് എന്തിനാ ദേഷ്യം.?” ഞാൻ ചോദിച്ചു. “പിന്നേ നീയായിട്ട് വെറുതെ ഓരോന്ന് പറഞ്ഞ്‌ നമുക്കിടയിൽ അടി തുടങ്ങി വയ്ക്കരുത്.” ഞാൻ കെഞ്ചുന്ന പോലെ പറഞ്ഞതും അവൾ ചിരിച്ചിട്ട് എഴുനേറ്റ് പോയി.

കുറെ കഴിഞ്ഞ് ഞാന്‍ ഹാളില്‍ ചെന്ന് സോഫയിൽ ഇരുന്നു. മറ്റുള്ളവരൊക്കെ സിറ്റൗട്ടിലിരുന്ന് സംസാരിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.

“സാമങ്കിൾ...!!” പെട്ടന്ന് എന്നെ വിളിച്ചു കൊണ്ട്‌ സുമി പുറത്തു നിന്നും ഓടി വന്ന് രണ്ടു കൈയും പൊക്കി പിടിച്ചു കൊണ്ട്‌ നിന്നു.

ഞാൻ വേഗം ചായയും ഗ്ലാസ്സും ടീ പോയിൽ വച്ചിട്ട് അവളെ വാരിയെടുത്ത് മടിയിലിരുത്തി ഉമ്മയും കൊടുത്തു. ഉടനെ കുണുങ്ങി ചിരിച്ചു കൊണ്ട്‌ അവള്‍ പത്തോ കൂടുതലോ ഉമ്മ എനിക്കും തന്നു.

അവളുടെ മുഖത്ത് നല്ല ക്ഷീണം ഉണ്ടായിരുന്നു.. കണ്ണുകൾ അല്‍പ്പം കുഴിഞ്ഞാണിരുന്നത്. പക്ഷേ ശരീരത്തിലെ പനി ചൂട് കുറഞ്ഞിരുന്നു.

“പനി മാറിയല്ലോ...!!” അവളുടെ നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി കൊണ്ട്‌ ഞാൻ പറഞ്ഞു.

“മ്മ്മ്മ്... പനി മാറി.” എന്നും പറഞ്ഞ്‌ അല്‍പ്പനേരം എന്റെ ചൂടും പറ്റി അവൾ എന്റെ ദേഹത്ത് പതുങ്ങി കിടന്നു.

പെട്ടന്ന് എന്റെ മനസ്സിൽ നല്ല വിഷമം പടർന്നു കേറി. എനിക്കും ഒരു മോളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയി.

ഒരു ദീര്‍ഘ നിശ്വാസത്തോടെ അവളുടെ കവിളൽ ഉമ്മ കൊടുത്തിട്ട് അവളുടെ മുടിയൊക്കെ നന്നായി ഒതുക്കി സ്ലൈഡ് നല്ലതുപോലെ കുത്തി കൊടുത്തു.

“ഞാൻ കളിക്കാന്‍ പോക്വ...” കുറെ കഴിഞ്ഞ് അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. എന്നിട്ട് എനിക്കൊരു ഉമ്മ തന്നിട്ട് അവള്‍ ഊർന്നിറങ്ങി ഓടി.

അവളുടെ സാധാരണ ഗതിയിലുള്ള ഓട്ടവും ചാട്ടവും തിരികെ വന്നത് കണ്ടിട്ട് ഞാൻ ചിരിച്ചു. എന്നിട്ട് സോഫയിൽ ഞാൻ മലർന്നുകിടന്നു.

ഇതൊക്കെ കണ്ടു കൊണ്ടാണ് സാന്ദ്ര വന്നത്. അവളുടെ

💬 Comments

View all comments