Chapter Title : സാംസൻ 3 [Eros - God of Lust]
ആകുന്നു.”
ഉടനെ അവള്‍ ടിവിയും ഓണാക്കി എന്റെ അടുത്തേക്ക് വന്നതും ഞാൻ എഴുനേറ്റിരുന്നു. പക്ഷേ അവൾ അവിടെ ഇരുന്നിട്ട് എന്നെ പിടിച്ചു വലിച്ച് അവളുടെ മടിയില്‍ എന്റെ തല വയ്പ്പിച്ചു. എന്നിട്ട് ഒരു കൈ എന്റെ വാരിയെല്ലിന് മേലും, അടുത്ത കൈ എന്റെ തലയിലും ചേര്‍ത്തു വച്ചു.
കുറെ കഴിഞ്ഞ് അവൾ പോലും അറിയാതെ എന്റെ തലമുടിയെ വിരലുകള്‍ കൊണ്ട് കോതാൻ തുടങ്ങി.
അവളുടെ വിരലുകള്‍ ഇഴഞ്ഞു നടന്നപ്പൊ നല്ല സുഖം തോന്നി...! അവളുടെ തുടയിൽ ചെരിഞ്ഞു കിടന്ന് അവളുടെ വലതു കാൽ മുട്ടിനെ അല്‍പ്പം അമർത്തി പിടിച്ചു കൊണ്ട് ഞാൻ ടിവി നോക്കി.
“സാമേട്ടാ...!” പെട്ടന്ന് സ്വബോധം വന്നത് പോലെ എന്റെ മുടിയില്‍ നിന്നും കൈ മാറ്റി കൊണ്ട് അവള്‍ വിളിച്ചു.
“മ്മ്..എന്തേ..?” അവളുടെ മടിയില്‍ മലര്‍ന്നു കിടന്നു കൊണ്ട് അവളുടെ മുഖത്ത് ഞാൻ നോക്കി.
“ഒരു കാര്യം ഞാൻ പറയും. പക്ഷേ എന്നോട് ദേഷ്യം തോന്നരുത്.” എന്റെ കുഴഞ്ഞു കിടന്ന മുടിയെ മാടി ഒതുക്കുന്നതിനിടെ അവള്‍ പറഞ്ഞു.
ഇനിയും എന്നെ കുറ്റപ്പെടുത്താൻ ആണോ പ്ലാൻ. ഞാൻ സംശയത്തോടെ അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. പക്ഷെ കുറ്റപ്പെടുത്താൻ തുടങ്ങുമ്പൊ അവളില്‍ കാണാറുള്ള ആ ഭാവം ഇപ്പൊ ഇല്ലായിരുന്നു.
“ആദ്യം പറ. ഞാൻ കേള്‍ക്കട്ടെ... എന്നിട്ട് നോക്കാം എനിക്ക് ദേഷ്യം തോന്നുമോ ഇല്ലയോ എന്ന്.”
ഞാൻ പറഞ്ഞതും അവള്‍ ചുണ്ടു കോട്ടി. എന്നിട്ട് എന്റെ നെറ്റിയിൽ അവള്‍ വിരൽ ഓടിച്ചതും ഞാൻ ചിരിച്ചു.
ഉടനെ ആശങ്ക കലര്‍ന്ന ചെറു ചിരി അവളുടെ മുഖത്ത് വിടര്‍ന്നു.
കുറെ നേരം
💬 Comments
View all comments