Chapter Title : സാംസൻ 3 [Eros - God of Lust]
അവൾ ആലോചിക്കും പോലെ എന്റെ മുടിയില്‍ തഴുകി. ഞാനും ആ സുഖത്തില്‍ വെറുതെ കിടന്നു.
അവസാനം എന്റെ കണ്ണില്‍ നോക്കി അവള്‍ പറഞ്ഞു, “ചേട്ടൻ ആരോട് വേണേലും സംസാരിക്കാനും ചിരിക്കുകയും ചെയ്തൊ, പക്ഷേ ഐഷയോട് മാത്രം ചേട്ടൻ അടുക്കരുത്... അവള്‍ ഫോണിൽ വിളിച്ചാല്‍ എടുക്കരുത്. കാരണം ചേട്ടനെ അവള്‍ മയക്കിയെടുക്കാൻ ശ്രമിക്കുകയാണ്. ചേട്ടനെയും അവളെയും ചേര്‍ത്ത് ചില അനാവശ്യം ഒക്കെ ഐഷ തന്നെ ക്യാമ്പസില്‍ പ്രചരിച്ചു കൊണ്ട് നടക്കുന്നു എന്നാണ് പലരും പറയുന്നത്. അതുകൊണ്ട് അവളില്‍ നിന്നും ചേട്ടൻ അകന്നു നില്‍ക്കണം.” സാന്ദ്ര അപേക്ഷിച്ചു.
അതുകേട്ട് ഞാൻ ഞെട്ടി പോയി. അത് സത്യമാണോ അതോ സാന്ദ്ര വെറുതെ പറഞ്ഞതാണോ എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. കാരണം ഐഷ എപ്പോഴും എന്നോട് അപേക്ഷിച്ചിരുന്നു — ഞങ്ങളുടെ രഹസ്യ സംഭാഷണം എപ്പോഴും രഹസ്യമായി തന്നെ ഇരിക്കണം എന്ന്.
ശെരിക്കും ഐഷയെ കളിക്കാന്‍ എനിക്ക് ഇഷ്ട്ടമുണ്ട്. പക്ഷേ വിവാഹം കഴിയാത്ത അവളെ എന്തെങ്കിലും ചെയ്ത് അവളുടെ ജീവിതത്തെ നശിപ്പിക്കാന്‍ എനിക്ക് ആഗ്രഹം ഇല്ലായിരുന്നു. എന്നാൽ തരം കിട്ടിയാൽ അവളുടെ എല്ലാം പിടിച്ചുടയ്ക്കണം എന്നായിരുന്നു ആഗ്രഹം.
പക്ഷേ സാന്ദ്രയുടെ താക്കീതിനെ അവഗണിക്കാൻ എനിക്ക് കഴിഞ്ഞില്ല. ചിലപ്പോള്‍ അത് സത്യം ആണെങ്കിൽ പണി എവിടന്ന് കിട്ടുമെന്ന് പറയാനും കഴിയില്ല. കൂടാതെ ഐഷ ഞങ്ങളുടെ സംഭാഷണം എല്ലാം റെക്കോഡ് ചെയ്യുന്നുണ്ടെന്ന പേടി എനിക്ക് പെട്ടന്ന് ഉണ്ടാവുകയും ചെയ്തതോടെ ഞാൻ വിരണ്ടു.
അതുകൊണ്ട് സാന്ദ്ര പറഞ്ഞത് കേൾക്കാൻ തന്നെ ഞാൻ തീരുമാനിച്ചു.
“ശരി സമ്മതിച്ചു. പക്ഷെ ഇനിയെങ്കിലും എന്നെ വായി നോക്കി എന്നൊക്കെ പറഞ്ഞ് കുറ്റപ്പെടുത്തരുത്, സമ്മതിച്ചോ...?” ഞാൻ
💬 Comments
View all comments