Chapter Title : സാംസൻ 3 [Eros - God of Lust]
നിന്നും ഇറങ്ങി. ചേച്ചി അല്‍പ്പം സങ്കടത്തോടെ ഞാൻ പോകുന്നതും നോക്കി നിന്നു. എനിക്കും എന്തോ വിഷമം തോന്നി.
പക്ഷേ ചേച്ചിയെ വിട്ടു പോകുന്നതില്‍ എനിക്ക് വിഷമം തോന്നിയത് കൂടാതെ, എന്റെ മനസ്സിനകത്ത് ചെറിയ കുറ്റബോധവും ജനിച്ചിരുന്നു. അത് പതിയെ വളരാൻ തുടങ്ങി.
ഓരോ നിമിഷം കഴിയുന്തോറും ഞാനും യാമിറ ചേച്ചിയും ചെയ്തതോർത്ത് എന്റെ കുറ്റബോധം വര്‍ധിച്ചു കൊണ്ടിരുന്നു. മനസ്സിന് വല്ലാത്ത അസ്വസ്ഥതയും തോന്നി തുടങ്ങി.
അവസാനം അര മണിക്കൂര്‍ യാത്ര ചെയ്ത് ഞാൻ മാളിൽ എത്തി. സമയം രണ്ടര കഴിഞ്ഞിരുന്നു. എന്റെ കുറ്റബോധവും അസ്വസ്ഥതയും അതിന്റെ ഉച്ചസ്ഥായിയിലെത്തി ഇരുന്നു.
ഒരു കാര്യത്തിലും എനിക്ക് ശ്രദ്ധിക്കാനും കഴിഞ്ഞില്ല. എന്തൊക്കെയോ മനസ്സിനെ അലട്ടുന്ന ചിന്തകൾ മാത്രം നിറഞ്ഞു നിന്നു.
അവസാനം എന്റെ മൊബൈൽ അടിക്കുന്നത് കേട്ടാണ് ചിന്തകളില്‍ നിന്നുണർന്ന് ഞാൻ നോക്കിയത്.
സാന്ദ്രയുടെ വീഡിയോ കോൾ ആയിരുന്നു. ഞാൻ അല്‍ഭുതപ്പെട്ട് പോയി, കാരണം ആദ്യമായിട്ടാണ് അവള്‍ വീഡിയോ കോൾ ചെയ്യുന്നത്.
പെട്ടന്ന് എന്റെ മനസ്സിന് ആശ്വാസം തോന്നി. വേറെ ചിന്തകൾ എല്ലാം അകന്നു പോയി. എന്തെന്നില്ലാത്ത സന്തോഷം പെട്ടന്ന് ജനിച്ചു.
ഞാൻ ആവേശത്തോടെ സാന്ദ്രയുടെ കോൾ എടുത്തു.
“പുതുമയായി വീഡിയോ കോൾ ഒക്കെ ചെയ്യുന്നുണ്ടല്ലോ..! എന്തുപറ്റി..?” ഞാൻ ചോദിച്ചു. “പിന്നേ ക്ലാസ് ഇല്ലേ നിനക്ക്..?”
ഗ്രൌണ്ട് അതിർത്തിയിൽ പന്തലിച്ചു നില്‍ക്കുന്ന വല്യ വൃക്ഷ ചുവട്ടില്‍ ഇരുന്നു കൊണ്ടാണ് സാന്ദ്ര എന്നെ വിളിച്ചത്. പരിസരത്ത് വേറെ ആരെയും കാണാനും കഴിഞ്ഞില്ല.
“ക്ലാസ് ഉണ്ട്.. പക്ഷേ ക്ലാസ് ബോര്‍ ആയത് കൊണ്ട് വെറുതെ നുണ പറഞ്ഞ് പെർമിഷനും വാങ്ങി ഞാൻ പുറത്തേക്ക് വന്നു.” അതും പറഞ്ഞ് സാന്ദ്ര പുഞ്ചിരിച്ചു.
“എന്താ ഇപ്പൊ പ്രത്യേകിച്ച് വിളിക്കാൻ...?”
“ഞാൻ വെറുതെ....!” അവൾ വാക്കുകള്‍ക്കു വേണ്ടി തപ്പി. എന്നിട്ട് പെട്ടന്ന് പറഞ്ഞു, “ചേട്ടൻ അവിടെ എന്തെടുക്കവാന്ന് നോക്കാനാ വിളിച്ചത്.”
“ഓഹോ..! എന്നിട്ടിപ്പോ എന്തോ മനസ്സിലായി.”
“ചേട്ടൻ ഉറക്കം തൂങ്ങി ഇരിക്കുവാന്ന് മനസ്സിലായി.” അവള്‍ ചിരിച്ചു.
സാന്ദ്രയുടെ നാണവും സ്നേഹവും കലര്‍ന്ന ചിരി കണ്ടിട്ട് എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി. അവളോടുള്ള സ്നേഹ സൂചകമായി എന്റെ ചുണ്ടില്‍ ഒരു
💬 Comments
View all comments