Chapter Title : സാംസൻ 3 [Eros - God of Lust]
പുഞ്ചിരിയും വിടര്‍ന്നു. പക്ഷേ പെട്ടന്ന് ആ പുഞ്ചിരിയെ ഞാൻ നശിപ്പിച്ചു കളഞ്ഞു കൊണ്ട് അവളെ സൂക്ഷിച്ചു നോക്കി. അവളും സൂക്ഷ്മമായി എന്റെ മുഖഭാവങ്ങളെ വീക്ഷിക്കുകയായിരുന്നു.
ഞാൻ പുഞ്ചിരിച്ചതും അവളുടെ മുഖം സന്തോഷം കൊണ്ട് തിളങ്ങി.. എന്റെ പുഞ്ചിരി മാഞ്ഞതും അവളുടെ മുഖം വല്ലാതെ മങ്ങി.
“അതുശരി..., അപ്പോ എന്നെ വെറുതെ കളിയാക്കാൻ വിളിച്ചതാ, ല്ലേ..?” ഞാൻ ഗൗരവം നടിച്ച് ചോദിച്ചു.
“അങ്ങനെ ഒന്നുമില്ലന്നെ.” സാന്ദ്ര പെട്ടന്ന് ചിരിച്ചു. “ഞാൻ വെറുതെ മെസേജ് അയക്കാൻ എടുത്തതും കൈ അറിയാതെ കൊണ്ട് വീഡിയോ കോളായി. പിന്നെ കട്ടാക്കാൻ തോന്നിയില്ല.” അവള്‍ അല്‍പ്പം ജാള്യത പ്രകടിപ്പിച്ചു.
പക്ഷേ അവള്‍ പറഞ്ഞത് കള്ളം ആണെന്ന് മുഖം കണ്ടാല്‍ തന്നെ അറിയാം. അറിയാതെ വീഡിയോ കോൾ വന്നതല്ല... അവള്‍ അറിഞ്ഞു കൊണ്ട് തന്നെയാ ചെയ്തത്. പക്ഷേ അവളുടെ നുണ ഞാൻ അക്സപ്റ്റ് ചെയ്തു.
“കഴിഞ്ഞ ദിവസം എന്തൊക്കെയാ നി പറഞ്ഞത്..? നിന്റെ സൗന്ദര്യം മാത്രം ഞാൻ നോക്കിയാല്‍ മതിയെന്നോ...?!”
“അയ്യോ ചേട്ടാ...!” പെട്ടന്ന് അവള്‍ നാണത്തോടെ ചിരിച്ചു. “ചേട്ടൻ ഇന്നലെ അങ്ങനെ പറഞ്ഞപ്പോ പകരത്തിന് അങ്ങനെ പറയാനാ എനിക്ക് തോന്നിയത്. അല്ലാതെ വേറെ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല.
പക്ഷേ അവള്‍ പറഞ്ഞത് സത്യമാണോ നുണയാണോ എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല.
“ഓക്കെ ചേട്ടാ...!!” പെട്ടന്ന് സാന്ദ്ര തിടുക്കത്തിൽ പറഞ്ഞു. “എന്റെ ഫ്രണ്ട്സ് വരുന്നുണ്ട്... ഞാൻ വെക്കുവാ.”
“ഫ്രണ്ട്സ് വന്നോട്ടെ.. എന്താ കുഴപ്പം..?” ഞാൻ ചോദിച്ചു. “പിന്നേ നിന്റെ ഫ്രണ്ട്സിനേയൊക്കെ എനിക്കും അറിയാവുന്നതല്ലേ... രണ്ടു വാക്ക് അവരോടും ഞാൻ സംസാരിക്കുന്നതില്‍ എന്താ കുഴപ്പം...?” ഞാൻ വെറുതെ അവളെ ദേഷ്യം പിടിപ്പിക്കാനായി ചോദിച്ചു.
ഉടനെ അവള്‍ എന്നെ കടുപ്പിച്ചു നോക്കി.
“അവളമ്മാരെ കണ്ടു രസിക്കാനല്ലേ...?” പെട്ടന്ന് മുഖത്ത് തെളിഞ്ഞ അസൂയയെ മറയ്ക്കാൻ ശ്രമിച്ചു കൊണ്ട് സാന്ദ്ര ചോദിച്ചു.
ഞാൻ ഉടനെ ചിരിച്ചു.
“പിന്നെ പെണ്‍കുട്ടികളെ വശീകരിക്കുന്ന സാമേട്ടന്റെ ആ മാന്ത്രിക നാവിൽ നിന്നും രണ്ടു വാക്കല്ല, വെറും അര വാക്കെങ്കിലും കേട്ടാല്‍ മതിയെന്ന ചിന്തയില്‍ ഇവിടെ ചിലരൊക്കെ നടക്കുന്നുണ്ട്. അതുകൊണ്ട് കാണുന്ന പെണ്‍കുട്ടികളോടൊക്കെ വശീകരിക്കുന്ന തരത്തിൽ സംസാരിക്കരുത് എന്നുകൂടി
💬 Comments
View all comments