0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5155

കാര്യമൊക്കെ അവള്‍ സ്വയം മനസ്സിലായിക്കോളും.”

“എന്നാലും ചേട്ടാ —”

“ഇനി ഇതിന്റെ പേരില്‍ നമ്മൾ തമ്മില്‍ വഴക്ക് കൂടണോ...!?” അല്‍പ്പം ദേഷ്യത്തില്‍ ഞാൻ ചോദിച്ചു.

ഉടനെ മുഖം വീർപ്പിച്ചു കൊണ്ട്‌ ജൂലി പോയി മരുന്നെടുത്ത് കഴിച്ചു. എന്നിട്ട് ഒന്നും മിണ്ടാതെ ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്നു.

അടുത്ത ദിവസം കിച്ചൻ ഭാഗത്ത് നിന്നും ഉയർന്ന വലിയ ഒച്ചപ്പാട് കേട്ടാണ് ഞാൻ ഉണര്‍ന്നത്. സാന്ദ്രയുടെ ദേഷ്യവും സങ്കടവും നിറഞ്ഞ ശബ്ദമാണ് അധികമായി ഉയർന്നു നിന്നത്. സമയം നോക്കിയപ്പോ ആറ് മണി ആയതേയുള്ളു.

കുറെ നേരം ഞാൻ അതും കേട്ടുകൊണ്ട് കിടന്നു. പക്ഷേ ഞാൻ പിന്നെയും മയങ്ങി. ഏഴര ആയപ്പോ പുറത്ത്‌ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദവും അത് പോകുന്ന ഒച്ചയും കേട്ടു.

ജൂലി സാന്ദ്രയെ കൊണ്ട് വിടാൻ പോയെന്ന് മനസ്സിലായി.

എട്ടു മണിക്ക് അമ്മായിയും പോകും. അതിനുശേഷം മാത്രം റൂമീന് പുറത്ത്‌ പോകാനാണ് ഞാൻ തീരുമാനിച്ചത്.

കുറച്ച് കഴിഞ്ഞ് ഞാൻ ബാത്റൂമിൽ കേറി സാവധാനത്തില്‍ തന്നെ എല്ലാ പരിപാടിയും കഴിഞ്ഞ് പുറത്തേക്ക്‌ വന്നത്.

8:15ന് ഡ്രസ്സും മാറി ഹാളില്‍ ചെന്നപ്പോ മുന്‍വശത്തെ വാതില്‍ ചാരി ഇട്ടിരുന്നു. വീട്ടില്‍ ആരും തന്നെ ഇല്ലാത്തതിന്റെ സൂചനയായിരുന്നു.

ഞാൻ കിച്ചനിൽ ചെന്നു നോക്കി. അവിടെ ഉണ്ടാക്കി അടച്ചു വച്ചിരുന്ന ചായ ഞാൻ കണ്ടു. അതിനെ ഞാൻ തിളപ്പിച്ച് എനിക്ക് വേണ്ടത്ര ഗ്ളാസിൽ പകര്‍ന്നെടുത്തു കൊണ്ട്‌ ഡൈനിംഗ് റൂമിലേക്ക് വന്നു.

അവിടെ ഹോട്ട് ബോക്സിൽ ഇഡ്ഡലിയും സ്റ്റീല്‍ പത്രത്തിൽ സാമ്പാറും പൊത്തി വച്ചിരുന്നു.

അതിൽ നിന്നും എടുത്തു കഴിച്ച ശേഷം ഞാൻ ഹാളില്‍ വെയിറ്റ് ചെയ്തു.

8:40 ആയപ്പോ ജൂലിയും വന്നു. പക്ഷേ എന്നോട് ഒന്നും മിണ്ടാതെ അവള്‍ റൂമിലേക്ക് പോകുന്നത് കണ്ട് ഞാൻ അവളെ വിളിച്ചു.

“സാമേട്ടന് പോകാനുള്ള സമയം കഴിഞ്ഞല്ലോ, എന്താ പോകുന്നില്ലേ...?” ഒരു മയവുമില്ലാതെ അവള്‍ ചോദിച്ചതും അവള്‍ എന്തോ ദേഷ്യത്തില്‍ ആണെന്ന് മനസിലായി.

അതുകൊണ്ട്‌ വെറുതെ എന്തെങ്കിലും പറഞ്ഞു തര്‍ക്കിക്കാന്‍ നില്‍ക്കാതെ ഞാൻ പോർച്ചിലേക്ക് നടന്നു. ബൈക്കും എടുത്ത് നേരെ മാളിലേക്ക് വിട്ടു.

മാളിൽ സ്റ്റോക്ക് ഡീറ്റെയിൽസ് പരിശോധിച്ച്, വേണ്ടുന്ന

💬 Comments

View all comments