0%

Chapter Title : സാംസൻ 3 [Eros - God of Lust]

Author : Erosgol Read All Parts 5156

സ്റ്റോക്ക് ഒക്കെ എടുക്കാനുള്ള ലിസ്റ്റ് തയ്യാറാക്കുന്ന തിരക്കില്‍ ആയിരുന്നു ഞാൻ. അതുകൊണ്ട്‌ സമയം പറന്നു പോയി.

ഉച്ചക്ക് സാന്ദ്ര കുറെ പ്രാവശ്യം എനിക്ക് കോൾ ചെയ്തിരുന്നു വെങ്കിലും ഞാൻ എടുത്തില്ല.

പിന്നേ 3:40 ആയപ്പോ സാന്ദ്ര കലിയിലാണ് മാളിൽ കേറി വന്നത്. എന്നിട്ട് അതേ കലിയിൽ തന്നെ എന്റെ ഓഫിസിലേക്കും കേറി വന്നു.

“എന്നെ കൊണ്ടാക്കാനും എടുക്കാനും ചേച്ചിയെ എന്തിനാ ഏല്‍പ്പിച്ചത്...?” കോപത്തോടെ അവള്‍ ചോദിച്ചു.

“ഇതാണ് നല്ലത്, സാന്ദ്ര.” ഞാൻ സാവധാനത്തില്‍ പറഞ്ഞു. “ഇങ്ങനെ ആവുമ്പോ അറിയാതെ പോലും നിന്റെ ഫ്രണ്ട്സിനെ എനിക്ക് നോക്കേണ്ടി വരില്ല... അവരോട് സംസാരിക്കേണ്ട സാഹചര്യവും ഉണ്ടാവില്ല. നിന്റെ ചേച്ചിയുടെ ഭർത്താവ് കാണുന്ന പെണ്‍കുട്ടികളോടൊക്കെ ഒലിപ്പിച്ചു കൊണ്ട്‌ നടക്കുന്നു എന്ന പേരുദോഷവും നിനക്ക് കേള്‍ക്കേണ്ടി വരില്ല. പിന്നെ നിന്നെ കൊണ്ട് പോകുമ്പോഴും വരുമ്പോഴും നിത്യവും കേള്‍ക്കാറുള്ള കുറ്റപ്പെടുത്തലുകളിൽ നിന്നും എനിക്ക് മോചനം കിട്ടും. അതൊന്നും കൂടാതെ, അവകാശം ഇല്ലാത്ത കാര്യങ്ങളിൽ വലിഞ്ഞു കേറിയുള്ള എന്റെ അനാവശ്യ ഇടപെടലുകളേയും എനിക്ക് ഒഴിവാക്കാമല്ലോ.”

ഞാൻ പറഞ്ഞത് കേട്ട് ആദ്യം അവളുടെ മുഖം കേറി കറുത്തു. പക്ഷേ പെട്ടന്നു തന്നെ ആ മുഖത്ത് സങ്കടം നിറയുകയും, ശേഷം ഒന്നും മിണ്ടാതെ അവള്‍ ഇറങ്ങി പോകുകയും ചെയ്തു.

അന്നു ഞാൻ സാധാരണയായി പോകുന്നത് പോലെ നാല് മണിക്ക് പോയില്ല.. ഒന്‍പത് മണിക്ക് മാൾ അടച്ച ശേഷമാണ് വീട്ടിലേക്ക് പോയത്.

ഞാൻ വളരെ സ്ലോ ആയിട്ടാണ് ബൈക്ക് ഓടിച്ചു വീട്ടിലേക്ക് ചെന്നത്. സാധാരണയായി അര മണിക്കൂർ യാത്രയാണ് ഉള്ളത്. പക്ഷേ പതിയെ ഓടിച്ച് വീട്ടില്‍ എത്താന്‍ അന്‍പത് മിനിറ്റ് എടുത്തു.

വീട്ടില്‍ എത്തിയപ്പോ എന്റെ ഭാര്യ ഒഴികെ എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. എന്നെ കണ്ടതും അല്‍പ്പം ദേഷ്യത്തില്‍ ഹാളില്‍ നിന്നും ജൂലി എഴുനേറ്റു. പക്ഷേ ഒന്നും മിണ്ടാതെ രാത്രി ഭക്ഷണം എടുത്തു വെക്കാൻ അവള്‍ കിച്ചനിലേക്ക് പോയി.

ഞാനും ഫ്രെഷായി വന്നു. രണ്ടുപേരും ഒരുമിച്ച് കഴിക്കാൻ തുടങ്ങിയതും ജൂലി ചോദിച്ചു, “ശെരിക്കും ചേട്ടനും സാന്ദ്രയും തമ്മില്‍ എന്താ പ്രശ്നം..?”

“എന്തു പ്രശ്നം..!?” ഞാൻ ചോദിച്ചു. “ഞങ്ങൾ തമ്മില്‍ എന്നും ഉണ്ടാകുന്ന

💬 Comments

View all comments