Chapter Title : സാംസൻ 3 [Eros - God of Lust]
തർക്കത്തെ ഒഴിവാക്കാൻ ഞാൻ ശ്രമിക്കുന്നു, അത്രതന്നെ.”
അതും പറഞ്ഞ് ഞാൻ മിണ്ടാതെ കഴിച്ചു. ജൂലി മുഖം ചുളിച്ചു. പക്ഷേ അതിനുശേഷം അവള്‍ ഒന്നും ചോദിച്ചില്ല.
കഴിച്ച ശേഷം ഞങ്ങൾ ചെന്ന് കിടന്നു. അവള്‍ മരുന്ന് കഴിക്കാതെയാണ് എനിക്ക് പുറം തിരിഞ്ഞ് കിടന്നത്.
“എടി.. നീയെന്താ മരുന്ന് കഴിക്കാത്തേ..?” ഞാൻ ചോദിച്ചു. “പിന്നേ എന്തിനാ ഇതുപോലെ ദേഷ്യത്തില്‍ അങ്ങോട്ട് നോക്കി കിടക്കുന്നത്...? ഇന്നലെയും നി ഇങ്ങനെ തന്നെയാ ദേഷ്യത്തില്‍ കിടന്നത്.”
ഉടനെ അവള്‍ എനിക്കു നേരെ തിരിഞ്ഞു കിടന്നിട്ട് അല്‍പ്പം ദേഷ്യത്തോടെ ചോദിച്ചു, “സാന്ദ്രയുടെ കോളേജിൽ ചേട്ടൻ എത്ര പെണ്ണുങ്ങളോടാ കൂട്ടു കൂടി നടക്കുന്നത്..?”
അവളുടെ ദേഷ്യം കണ്ടിട്ട് എന്നില്‍ ആശങ്ക നിറഞ്ഞു. അസ്വസ്ഥനായി ഞാൻ അവളെ നോക്കി അവളുടെ മനസ്സിനെ വായിക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“രാവിലെ സാന്ദ്രയെ കൊണ്ട് വിട്ടതും ഒരുപാട് പെൺകുട്ടികൾ ചേട്ടനെ കുറിച്ച് അവളോട് അന്വേഷിക്കുന്നത് കേട്ടു.” അതും പറഞ്ഞ് അവള്‍ ചോദ്യ ഭാവത്തില്‍ പുരികം ഉയർത്തി.
“എന്റെ ജൂലി, ഞാൻ സ്ഥിരമായി സാന്ദ്രയെ വിടാനും എടുക്കാനും അവിടെ പോകുന്നത് കൊണ്ടും, നമ്മുടെ മാളിലേക്ക് ഒരുപാട് വിദ്യാര്‍ഥികള്‍ വരുന്നത് കൊണ്ടും ഒത്തിരി പേരോട് എനിക്ക് നല്ല പരിചയമുണ്ട്.. അവരില്‍ കുറച്ചുപേരോട് ഞാൻ കൂടുതൽ സംസാരിക്കാറുമുണ്ട്. അതുകൊണ്ട് എന്നെ കാണാത്തത് കൊണ്ട് അവർ അന്വേഷിച്ചിട്ടുണ്ടാവും. അതിപ്പോ വല്യ കാര്യമായി എടുക്കേണ്ട ആവശ്യം എന്താ.”
“സാന്ദ്ര ക്യാമ്പസില്‍ കേറി പോയ ശേഷം നാലഞ്ച് പയ്യന്മാർ വന്ന് എന്നോട് സംസാരിക്കുകയുണ്ടായി. ചേട്ടൻ ഒത്തിരി പെണ്‍കുട്ടിക്കളെ വളച്ചെടുത്ത് മയക്കി വെച്ചിരിക്കുന്നു എന്നും.. ഞാൻ സൂക്ഷിച്ചില്ലെങ്കിൽ എനിക്ക് ചേട്ടനെ നഷ്ടപെട്ടു പോകുമെന്നും അവന്മാർ പറഞ്ഞു. കൂടാതെ ഐഷ എന്ന പെണ്ണിനോട് ചേട്ടന് തെറ്റായ ബന്ധം ഉണ്ടെന്നും, അവൾ ചേട്ടനോട് ഫോണിലൂടെ ചീത്ത കാര്യങ്ങൾ സംസാരിക്കാറുണ്ട് എന്നും പറഞ്ഞു.” ജൂലി അത്രയും പറഞ്ഞിട്ട് പതിയെ എഴുനേറ്റിരുന്നു കൊണ്ട് എന്നെ നോക്കി.
ഞാൻ ഞെട്ടി പോയി. ഞാനും വേഗം എഴുന്നേറ്റിരുന്നു കൊണ്ട് അവളെ പരിഭ്രമത്തോടെ നോക്കി. എന്റെ മനസ്സിൽ പേടിയും കുറ്റബോധവും നിറഞ്ഞു.
വിറയ്ക്കുന്ന കൈ കൊണ്ട് എന്റെ മുഖം ഞാൻ
💬 Comments
View all comments