Chapter Title : സാംസൻ 4 [Eros - God of Lust]
നില്‍ക്കുന്നതെന്ന് മനസ്സിലായി. ഞാൻ കഴിച്ചില്ലെങ്കിൽ അവളും പട്ടിണി കിടക്കാന്‍ സാധ്യതയുള്ളത് കൊണ്ട് ഞാൻ ഡൈനിംഗ് റൂമിൽ ചെന്നു.
ഉടനെ അവള്‍ രണ്ട് പ്ലേറ്റിൽ പൂരി എടുത്തു വച്ച ശേഷം ബാജിയും വിളമ്പി.
എന്നിട്ട് അവൾ കസേരയില്‍ ഇരുന്ന് കഴിക്കാനും തുടങ്ങി. ഞാനും ചെന്ന് മേശയുടെ നടുക്കായി വച്ചിരുന്ന പ്ലേറ്റിനെ വലിച്ച് അവള്‍ക്ക് എതിര്‍ വശത്തായി ഇരുന്നു കൊണ്ട് കഴിച്ചു.
കഴിച്ചിട്ട് എന്റെ പ്ലേറ്റിനെ എടുത്തുകൊണ്ട് അവളെ കടന്നു പോകുന്ന സമയത്ത് ജൂലി എന്റെ കൈയിൽ നിന്നും പ്ലേറ്റിനെ പിടിച്ചു വാങ്ങി മേശപ്പുറത്ത് വച്ചു.
ഞാൻ മിണ്ടാതെ വാഷ് ബേസിനിൽ കൈയും കഴുകി പുറത്തേക്ക് നടന്നു. എന്നിട്ട് നേരെ പോർച്ചിൽ ചെന്ന് ബൈക്കും എടുത്ത് വേഗം വിട്ടു.
ജൂലി നടയില്‍ നിന്ന് വിഷമത്തോടെ ഞാൻ പോകുന്നതും നോക്കി നില്‍ക്കുന്നതിനെ മിററിലൂടെ ഞാൻ കണ്ടു. പക്ഷേ അപ്പോഴും അവളുടെ കണ്ണില്‍ എന്നോടുള്ള സ്നേഹം പ്രതിഫലിച്ചത് കണ്ട് എനിക്ക് സന്തോഷം തോന്നി. ഉടനെ മനസ്സിന് വല്ലാത്ത ആശ്വാസവും കിട്ടി... ഉള്ളിലെ ഭാരവും അലിഞ്ഞു തീരാന്‍ തുടങ്ങി.
നല്ല ഉത്സാഹത്തോടെയാണ് ഞാൻ മാളിലേക്ക് വിട്ടത്. മാളിൽ എന്റെ ഓഫീസിൽ കേറി സ്റ്റോക്ക് കാര്യങ്ങളും മറ്റും പരിശോധിച്ചു. കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി. ശേഷം നേരിട്ട് മാളാകെ നടന്ന് എല്ലാം പരിശോധിച്ചു. സ്റ്റാഫ്സുമായി സംസാരിച്ചു.
ഒന്നര മണിക്കൂറിന് ശേഷം ഞാൻ എന്റെ ഓഫീസില്‍ തിരികെ കേറിയപ്പോഴാണ് മേശപ്പുറത്തിരുന്ന എന്റെ മൊബൈലിൽ ഒത്തിരി വാട്സാപ് മെസേജസ് വന്നു കിടക്കുന്നത് കണ്ടത്.
യാമിറ ചേച്ചിയും, സുമയും, ഐഷയും അയച്ചത് കൂടാതെ വേറെയും ഒരുപാട് മെസേജസ് വന്നിരുന്നു.
ആദ്യം ഞാൻ യാമിറ ചേച്ചിയുടെ മെസേജ് തുറന്നു.
*എന്റെ സാമേ.., നമ്മൾ അങ്ങനെയൊക്കെ ചെയ്തിട്ട് നി പോയ ശേഷം തൊട്ടേ കാരണം അറിയാത്ത എന്തോ ഒരു വിഷമം എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുകയാണട. എനിക്കൊരു സമാധാനവും കിട്ടുന്നില്ല. തല്‍ക്കാലത്തേക്ക് നമുക്ക് ഇനിയും ഇങ്ങനെയൊന്നും വേണ്ടട പൊന്നേ...!!*
ചേച്ചിയുടെ വോയ്സ് കേട്ടിട്ട് എനിക്ക് ശെരിക്കും വിഷമമുണ്ടായി... ഒപ്പം ജൂലിയോട് ഞാൻ ചേച്ചിയെ കുറിച്ച് പറഞ്ഞു പോയതിന്‍റെ കുറ്റബോധവും എന്റെ മനസ്സിനെ ക്രൂശിച്ചു.
*ചേച്ചി
💬 Comments
View all comments