Chapter Title : സാംസൻ 4 [Eros - God of Lust]
എന്റെ കൈ പിടിച്ചു മാറ്റിയ ശേഷം എന്റെ തലയില്‍ നോക്കി പരിശോധിച്ചു. പക്ഷെ തല പൊട്ടിയില്ല എന്ന് കണ്ടതും, ഇടി കിട്ടിയ ഭാഗത്ത് നല്ലതുപോലെ അവൾ തിരുമ്മി തന്നിട്ട് എന്നെ വിട്ട് വേഗം എഴുനേറ്റ് മാറി.
ഉടനെ ഞാൻ സ്വയം തലയും തിരുമ്മി കൊണ്ട് പതിയെ എഴുന്നേറ്റു. വേദന കൊണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു. പക്ഷേ അവളും ഞാനും നല്ലോണം തിരുമ്മി വിട്ടത് കാരണം വേദന ഏറെക്കുറെ മാറി കിട്ടി.
അവസാനം ഞാൻ ജൂലിയെ ദയനീയമായി നോക്കി.
“ജൂലി, ഞാൻ ചെയ്തത് തെറ്റാ—”
“എനിക്ക് നിങ്ങളെ സ്നേഹിക്കാന്‍ കഴിയുന്നു എന്നല്ലാതെ എന്നെ കൊണ്ട് നിങ്ങള്‍ക്ക് ഒരു ഗുണവും ഇല്ലെന്നറിയാം. പക്ഷേ ഞാൻ ഇപ്പോഴും ചേട്ടന്റെ ഭാര്യയാണ്. എന്നോട് നിങ്ങൾ ചതിയാണ് കാണിച്ചത്. ഞാനാണ് മറ്റൊരാളുടെ കൂടെ പോയിരുന്നതെങ്കിൽ ചേട്ടന് സഹിക്കാൻ കഴിയുമായിരുന്നോ..?”
“ജൂലി... ഞാൻ..!!”
“ചേട്ടൻ ആരുടെ കൂടെ വേണമെങ്കിൽ പൊയ്ക്കൊ, എത്ര പേരുടെ കൂടെ വേണമെങ്കിൽ കിടന്നോ..! പക്ഷെ ആദ്യം എന്നെ കളഞ്ഞിട്ട് മതി ചേട്ടന്റെ ഇഷ്ടത്തിന് നടക്കാൻ.”
“നിന്നെ വെറുതെ കൊണ്ട് കളയാന്‍ നി പാവക്കുട്ടി ഒന്നുമല്ല. ഒരിക്കലും നിന്നെ ഞാൻ കളിയില്ല, വേണ്ടെന്നും വയ്ക്കില്ല —"
“ഇനി എനിക്കൊന്നും കേള്‍ക്കേണ്ട... ദയവായി എന്നെ ശല്യം ചെയ്യരുത്.” അവൾ പെട്ടന്ന് അങ്ങോട്ട് തിരിഞ്ഞു നിന്നു കൊണ്ടാണ് പറഞ്ഞത്. “ഇനി എന്നെ ശല്യം ചെയ്താൽ ഞാൻ നിങ്ങളുടെ വീട്ടില്‍ നിന്നും ഇറങ്ങി എങ്ങോട്ടെങ്കിലും പോകും.”
അവൾ പറഞ്ഞ വാക്കുകളും, പിന്നെ അവസാനം.. “എന്റെ വീട്” എന്നവൾ പറഞ്ഞതും കേട്ട് എന്റെ മനസ്സിൽ ഞാൻ വിലപിച്ചു പോയി.
വിഷമം കാരണം എന്റെ നാവ് പിന്നേ പൊന്തിയില്ല. വിഷണ്ണനായി ഞാൻ പ്രതിമ പോലെ നിന്നു.
ഉടനെ ജൂലിയും റൂമിൽ നിന്നിറങ്ങി പോയി.
അതുകഴിഞ്ഞ് എനിക്ക് വീട്ടില്‍ നിൽക്കാൻ തോന്നിയില്ല. ഞാൻ വേഗം റെഡിയായി ബൈക്കിന്റെ താക്കോലും എടുത്തു കൊണ്ട് ഹാളിലേക്ക് വന്നതും, ജൂലി ഡൈനിംഗ് റൂമിന്റെ അവിടെ നിന്ന് മാറില്‍ കൈയും കെട്ടി കൊണ്ട് എന്നെയും പ്രതീക്ഷിച്ച് നില്‍ക്കുന്നത് കണ്ടു.
ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വേണ്ടിയാണ് അവള്‍ എന്നെയും കാത്ത്
💬 Comments
View all comments