Chapter Title : സാംസൻ 4 [Eros - God of Lust]
വേഗം ഒരുങ്ങിയ ശേഷം കാര്‍ കീയും എടുത്തുകൊണ്ട് പോയ അവള്‍ പെട്ടന്ന് വാതില്‍ക്കല്‍ നിന്നു. എന്നിട്ട് ശബ്ദം ഉണ്ടാക്കാതെ പതിയെ നടന്നു വന്ന് എന്റെ അരികില്‍ നിന്ന ശേഷം എന്റെ മുഖത്തിൽ വിഷമത്തോടെ നോക്കി.
ജൂലിയുടെ കണ്ണുകൾ നിറഞ്ഞു വന്നു. പക്ഷേ പെട്ടന്ന് തന്നെ വിഷമം മാറി മുഖത്ത് ദേഷ്യം നിറഞ്ഞു. അവള്‍ കണ്ണു രണ്ടും തുടച്ചു കൊണ്ട് ധൃതിയില്‍ പുറത്തേക്ക് നടന്നു പോയി.
അല്‍പ്പം കഴിഞ്ഞ് കാര്‍ പോകുന്ന ഒച്ച കേട്ടു. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞ് അമ്മായി റൂമിലേക്ക് വന്നു. കൈയിൽ ചായ കപ്പും ഉണ്ടായിരുന്നു.
“മോന്‍ ഉറങ്ങുവാന്നോ..?” അമ്മായി ചോദിച്ചു.
ഞാൻ അനങ്ങാതെ കിടക്കുന്നത് കണ്ടിട്ട് അമ്മായി തിരികെ പോയി. കുറെ നേരം അങ്ങനെ കിടന്നതും ഞാൻ ഉറങ്ങി പോയി.
ഒന്‍പത് മണിയോടെ ജൂലി റൂമിൽ കേറി വന്നപ്പോളാണ് ഞാൻ ഉണർന്നത്. ഞാൻ എഴുനേറ്റ് കട്ടിലിന്‍റെ തലപ്പത്ത് ചാരി ഇരിക്കുകയും ചെയ്തു.
അവള്‍ എന്റെ മുഖത്ത് പോലും നോക്കാതെ നൈറ്റിയും വേറെ ആവശ്യമുള്ളതും എടുത്തു കൊണ്ട് ബാത്റൂമിൽ കേറി ചെയ്ഞ്ച് ചെയ്തിട്ട് വന്നു. എന്നിട്ട് കൈയിലിരുന്ന ടോപ്പും ലെഗിംസും അവള്‍ ഹാങ്ങറിൽ തൂക്കിയിട്ടു.
ശേഷം കൈയിലിരുന്ന മൊബൈലിനെ കട്ടിലിനടുത്തുള്ള മേശപ്പുറത്ത് വയ്ക്കാൻ വന്നതും,
“ജൂലി...!?” ഞാൻ ദയനീയമായി വിളിച്ചു. ഉടനെ മൊബൈലിനെ മേശപ്പുറത്ത് വച്ചിട്ട് മുഖം കറുപ്പിച്ചു കൊണ്ട് പുറത്തേക്ക് പോകാനായി അവള്‍ തിരിഞ്ഞു.
ഞാൻ പെട്ടന്ന് ബെഡ്ഡിൽ നിന്നിറങ്ങി. അവളുടെ ചുമലില്‍ പിടിച്ചു കൊണ്ട്, “എന്തെങ്കിലും എന്നോട് സംസാരിക്ക് ജൂ—”
“എന്നെ തൊട്ടു പോകരുത്...!!” എന്നും പറഞ്ഞ് അവള്‍ ദേഷ്യത്തില്‍ വെട്ടിത്തിരിഞ്ഞു... അതോടൊപ്പം അവളുടെ രണ്ട് കൈകൾ കൊണ്ടും എന്റെ നെഞ്ചത്ത് ശക്തമായി പിടിചൊരു തള്ളും തന്നു.
ഞാൻ തീരെ പ്രതീക്ഷിക്കാത്തത് കൊണ്ട് എനിക്ക് ബാലൻസ് കിട്ടിയില്ല. ഉടനെ ഞാൻ പിന്നോട്ട് തെന്നി മലര്‍ന്നടിച്ചു വീഴുകയും ചെയ്തു. വീഴ്ചയില്‍ കട്ടിലിന്‍റെ കാലിൽ എന്റെ പുറന്തല ശക്തമായി ഇടിക്കുകയും ചെയ്തു.
വേദന കാരണം തല പൊത്തി കരഞ്ഞു കൊണ്ടാണ് ഞാൻ വീണത്.
ജൂലി പേടിച്ച് കരഞ്ഞു പോയി. അവൾ ഓടി വന്ന് എന്റെ അടുത്തിരുന്ന്
💬 Comments
View all comments