0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.2K

വേണ്ടട പൊന്നേ...!!*

ചേച്ചിയുടെ വോയ്സ് കേട്ടിട്ട് എനിക്ക് ശെരിക്കും വിഷമമുണ്ടായി... ഒപ്പം ജൂലിയോട് ഞാൻ ചേച്ചിയെ കുറിച്ച് പറഞ്ഞു പോയതിന്‍റെ കുറ്റബോധവും എന്റെ മനസ്സിനെ ക്രൂശിച്ചു.

*ചേച്ചി പേടിക്കേണ്ട. ഒരിക്കലും ചേച്ചിക്ക് ഞാനൊരു ബുദ്ധിമുട്ടാവില്ല..* വിഷമത്തോടെ ഞാൻ റിപ്ലൈ ചെയ്തു.

ഉടനെ ചേച്ചി ഓൺലൈനിൽ വരികയും പെട്ടന്ന് തന്നെ എന്റെ വോയ്സ് കേള്‍ക്കുകയും ചെയ്തു. അടുത്ത സെക്കന്‍റ് ചേച്ചി എനിക്ക് കോൾ ചെയ്തു.

ഞാൻ എടുത്തതും ചേച്ചിയുടെ പരിഭവം നിറഞ്ഞ ശബ്ദമാണ് കേട്ടത്.

“എന്നോട് ദേഷ്യമാണോ നിനക്ക്...!?”

“ഒരിക്കലും ചേച്ചിയോട് എനിക്ക് ദേഷ്യം തോന്നില്ല. നമ്മൾ അങ്ങനെ ചെയ്തതില്‍ ചേച്ചിക്ക് നല്ല വിഷമം ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട്‌ ചേച്ചി ആവശ്യപ്പെട്ട സ്പേസ് ഞാൻ തരുന്നു എന്നെ ഉദ്ദേശിച്ചുള്ളു.”

“എനിക്ക് നിന്റെ സ്പേസ് ഒന്നും വേണ്ട.” ചേച്ചി ദേഷ്യപ്പെട്ടു.  “നമ്മൾ അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. ഇപ്പോഴും എനിക്ക് നിന്നോട് അതേ സ്നേഹവുമുണ്ട്... അതേ ആഗ്രഹങ്ങളും ഉണ്ട്. പക്ഷേ എന്തോ ഒരു അസ്വസ്ഥതയും എനിക്ക് തോന്നുന്നു. അതുകൊണ്ടാ ഞാൻ അങ്ങനെ പറഞ്ഞത്.”

“സാരമില്ല ചേച്ചി. ചേച്ചിയുടെ അസ്വസ്ഥത എല്ലാം മാറും. കുറച്ച് ദിവസത്തേയ്ക്ക് നമ്മൾ ചെയ്തത് ഒന്നും ചേച്ചി ചിന്തിക്കേണ്ട.” ഞാൻ ആശ്വസിപ്പിച്ചു.

പക്ഷേ ചേച്ചി പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്.

“എന്റെ സാമേ... നമ്മൾ ചെയ്തു കൂട്ടിയ കാര്യങ്ങൾ ഒക്കെ എങ്ങനെയാ ചിന്തിക്കാതിരിക്കാൻ കഴിയുക..? കണ്ണടച്ചാലും.. തുറന്നാലും... നമ്മൾ ചെയ്തത് എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുകയല്ലേ. അതൊക്കെ മറക്കാൻ എനിക്ക് താല്‍പര്യമില്ല... ഞാൻ മറക്കുകയുമില്ല. അത് പോലത്തെ ഓര്‍മകള്‍ എനിക്ക് ഇനിയും വേണമെന്നാണ് ആഗ്രഹം.” അത്രയും പറഞ്ഞിട്ട് ചേച്ചി ചിരിച്ചു.

💬 Comments

View all comments