0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.2K

സംസാരിച്ചിരുന്നത് കണ്ടു.

അമ്മായി എന്നെ നോക്കി പുഞ്ചിരിച്ചു. ജൂലി മൈന്റ് പോലും ചെയ്തില്ല. ഞാൻ റൂമിലേക്ക് ചെന്നു. കുളി കഴിഞ്ഞ് വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട്‌ ബാത്റൂമിൽ നിന്നും ഞാൻ പുറത്തിറങ്ങി. അന്നേരം ചായയും കൊണ്ട്‌ സാന്ദ്ര റൂമിലേക്ക് കേറി വന്നു.

എന്റെ അർദ്ധനഗ്നനമായ ശരീരം കണ്ടതും സാന്ദ്രയുടെ മുഖത്ത് നാണം നിറഞ്ഞു. പക്ഷേ അവള്‍ നോട്ടം മാറ്റിയില്ല.. അവളുടെ മിഴികള്‍ എന്റെ മാറിലും കൈയിലും അരയിലും കാലിലും എല്ലാം ഇഴഞ്ഞു നടന്നു.

അവസാനം നാണത്തോടെ എന്റെ നേര്‍ക്ക് അവള്‍ ചായ കപ്പ് നീട്ടിയതും ഞാൻ വാങ്ങി.

“ആറ് മാസത്തിന് മുമ്പ് വരെ ചേട്ടൻ എക്സസൈസ് ചെയ്തോണ്ടിരുന്നതല്ലേ... പിന്നെ എന്തിനാ നിര്‍ത്തിയത്..?”

“കാരണം ഒന്നുമില്ല. പിന്നെയും തുടങ്ങണം.” ഞാൻ പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ട്‌ അവള്‍ പുറത്തേക്ക്‌ പോയി.

ഞാൻ ചായ കുടിച്ച ശേഷം ഡ്രസ് മാറി ഞാൻ കൂട്ടുകാരെ കാണാന്‍ നേരെ ഗ്രൌണ്ടിലേക്കാണ് വിട്ടത്. പക്ഷേ ഗോപനും നെല്‍സണും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട്‌ ആദ്യം നെല്‍സനെ വിളിച്ചു നോക്കി, അവന്‍ എടുത്തില്ല.

അടുത്ത് ഗോപനെ ഞാൻ വിളിച്ച ഉടനെ അവന്‍ എടുത്തു. പക്ഷേ,,

“സാമേട്ട...!” കാര്‍ത്തികയുടെ കിളി നാദമാണ് കേട്ടത്.

“സുഖമാണോ കണ്‍മണി..?!” ഞാൻ കുസൃതിയോടെ ചോദിച്ചു.

“ദേ ചേട്ടാ, എന്റെ കൈയിൽ കിട്ടിയാൽ ഞാൻ മാന്തി കൊല്ലും, ട്ടോ..!!” കാര്‍ത്തിക ചിരിച്ചു.

“അതുശരി, ഇപ്പൊ ഞാൻ കുറ്റക്കാരനായോ..!?” ചിരിയോടെ ഞാൻ ചോദിച്ചു. “കണ്‍മണി എന്നല്ലേ നിന്റെ അച്ഛനുമമ്മയും പണ്ട്‌ നിന്നെ പുന്നരിച്ചിരുന്നത്..?” ഞാൻ ചോദിച്ചു.

“ഒന്നു പോ ചേട്ടാ. ഞാൻ വളര്‍ന്ന ശേഷം അവര്‍ക്കു

💬 Comments

View all comments