Chapter Title : സാംസൻ 4 [Eros - God of Lust]
ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്.” അവള്‍ മധുരമായി മൊഴിഞ്ഞു. “പക്ഷേ ആ പേര് എനിക്ക് ഇഷ്ട്ടമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ ചേട്ടൻ എപ്പോഴും എന്നെ ഇതുപോലെ കളിയാക്കുന്നത്.” കാര്‍ത്തിക പിണക്കം നടിച്ചു.
“ശെരി, ഇനി ഞാൻ വല്ലപ്പോഴും മാത്രം വിളിക്കാം, പോരെ.”
ഞാൻ ചോദിച്ചതും അവള്‍ ചിണുങ്ങി. “എന്നെ അങ്ങനെ വിളിക്കരുത്, പ്ലീസ്.”
ഞാൻ ചിരിച്ചു. “ശെരി.. ശെരി... ഞാൻ അങ്ങനെ വിളിക്കാതെ ഇരിക്കാൻ ശ്രമിക്കാം. പിന്നേ ഗോപന്‍ എവിടെ..?
“ഗോപേട്ടൻ കുളിക്കുവ. ഇപ്പഴാ കേറിയത്.” അവൾ മറുപടി പറഞ്ഞു. “സാമേട്ടൻ എവിടാ ഇപ്പൊ..?”
“ഞാൻ ഗ്രൌണ്ടിൽ ഉണ്ട്.”
“അവിടന്ന് അടുത്തല്ലേ. ചേട്ടൻ ഇങ്ങട് പോര്.” കാര്‍ത്തിക പറഞ്ഞു.
“വേണ്ട. ഗോപന്‍ വന്നാൽ പറഞ്ഞാൽ മതി.”
“ഞാൻ പറയില്ല. ചേട്ടാ ഇങ്ങോട്ട് വന്നാല്‍ മതി.” അവള്‍ നിര്‍ബന്ധം പിടിച്ചതും ഞാനും അങ്ങോട്ട് ചെല്ലാൻ തീരുമാനിച്ചു.
അങ്ങനെ ഞാൻ ഗോപന്റെ മീഡിയം സൈസ് ഇരുനില വീട്ടില്‍ ചെന്നു. വാതിൽ തുറന്നു തന്നെയാ കിടന്നത് പക്ഷേ പുറത്ത് ആരെയും കണ്ടില്ല.
ഞാൻ വീട്ടില്‍ കേറി. അപ്പോ കുളിയൊക്കെ കഴിഞ്ഞ് ഹാളില്‍ ഫാന്‍റെ താഴെ ഒരു കസേരയിൽ വലതുകാലും കേറ്റി വച്ചു തല തുവർത്തുന്ന ഗോപനേയാണ് കണ്ടത്.
“കേറി വാ അളിയാ...” ഗോപന്‍ മുപ്പത്തി രണ്ട് പല്ലും കാണിച്ച് ഇളിച്ചു.
വെറും ലുങ്കി മാത്രം നെഞ്ചിന് താഴെ വരെ കെട്ടി കൊണ്ട്.. ഒരു കാല്‍ കസേര പുറത്തും മറ്റേ കാലിനെ കസേരയില്‍ നിന്നും അധികമായി അകത്തി ഊന്നി കൊണ്ടുള്ള നില്‍പ്പും കണ്ടിട്ട് ഞാൻ ചെറു ചിരിയോടെ തലയാട്ടി.
“ഇരിക്കു ചേട്ടാ. ചായ ദേ
💬 Comments
View all comments