0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.2K

എന്റെ കൂടെ ബൈക്കില്‍ കേറി എന്റെ അരയില്‍ ചുറ്റി പിടിച്ചിരുന്നു. എനിക്ക് സന്തോഷമായി.

പക്ഷേ ഞാൻ അവളോട്‌ എന്തൊക്കെ സംസാരിച്ചിട്ടും അവള്‍ ഒരക്ഷരം പോലും തിരികെ പറഞ്ഞില്ല.

ഒടുവില്‍ പോർച്ചിൽ കൊണ്ട്‌ ബൈക്ക് നിർത്തിയതും അവള്‍ വേഗം വീട്ടിലേക്ക് നടന്നു കേറി. പക്ഷേ ഞാൻ കുറച്ചുനേരം പുറത്ത്‌ തന്നെ കറങ്ങി നിന്നിട്ടാണ് വീട്ടില്‍ കേറിയത്. ഞാൻ വീട്ടില്‍ കേറിയ ശേഷമാണ് സാന്ദ്രയും അമ്മായിയും അവരവരുടെ റൂമിലേക്ക് പോയത്.

ഞാനും പ്രധാന വാതിലിനെ പൂട്ടിയ ശേഷം റൂമിലേക്ക് പോയി. ജൂലി മുഖം കഴുകി തുടച്ചു കൊണ്ട്‌ ബാത്റൂമിൽ നിന്നും പുറത്തേക്ക്‌ വന്നു.

ഞാനും ബാത്റൂമിൽ കേറി തിരികെ വന്നപ്പോൾ അവള്‍ കിടന്നു കഴിഞ്ഞിരുന്നു. ഞാൻ വെറുമൊരു ലുങ്കിയും അടി ബെനിയനും എടുത്തിട്ടു. ശേഷം ലൈറ്റ് ഓഫാക്കിയിട്ട് റൂമും ചാരി  ഹാളില്‍ ചെന്നു. അവിടെയും ലൈറ്റ് ഓഫാക്കിയ ശേഷം ഞാൻ സോഫയിൽ കയറി കിടന്നു.

പതിവുപോലെ എനിക്ക് ഉറക്കം വന്നില്ല. പാതിരാത്രി കഴിഞ്ഞിട്ടും ഞാൻ ആലോചിച്ചു കൊണ്ടാണ് കിടന്നത്.

ഏകദേശം രാത്രി പന്ത്രണ്ടര കഴിഞ്ഞ് മുകളില്‍ നിന്നും സാന്ദ്ര പതിയെ ഇറങ്ങി വരുന്നത് കണ്ടിട്ട് ഞാൻ കണ്ണുംപൂട്ടി ഉറക്കം നടിച്ചു കിടന്നു. കാരണം, ഞാനും ജൂലിയും തമ്മിലുള്ള പ്രശ്നത്തെ കുറിച്ച് ചോദിക്കാൻ വരുന്നതാണെന്ന് അറിയാമായിരുന്നു. തല്‍കാലം അതിനെ കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യം ഇല്ലായിരുന്നു.

എന്റെ ശ്വാസഗതിയും ഒരു താളത്തിലേക്ക് നിയന്ത്രിച്ചു കൊണ്ടാണ് ഞാൻ കിടന്നത്.

സാന്ദ്ര ഇരുട്ടത്ത് നടന്നു വരുന്ന നേര്‍ത്ത ശബ്ദം മാത്രം കേട്ടുകൊണ്ട് ഞാൻ കിടന്നു. എന്റെ അടുത്ത് വന്നതും ആ ശബ്ദവും നിലച്ചു.

“ചേട്ടാ..!!”

💬 Comments

View all comments