0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.2K

സാന്ദ്രയെ കൊണ്ടു വിടാൻ പോയെന്ന് മനസ്സിലായി.

ഒന്നും മിണ്ടാതെ ഞാൻ ആ ചായ വാങ്ങി. അമ്മായി വിഷമത്തോടെ എന്റെ നീര് കേറിയ മുഖത്ത് തന്നെ നോക്കി നിന്നു.

“മോനും ജൂലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നമാണോ...?” അമ്മായി വിഷമത്തോടെ ചോദിച്ചു. “രാവിലെ തൊട്ടേ ജൂലി ഒരേ കരച്ചില്‍ ആയിരുന്നു. പക്ഷെ കാര്യം ചോദിച്ചിട്ട് അവൾ ഒന്നും പറയുന്നില്ല. ജൂലി ഇങ്ങനെ ഉപദ്രവിക്കാൻ മാത്രം എന്താ സംഭവിച്ചത്..?”

അമ്മായിയുടെ ചോദ്യങ്ങൾ എന്നെ അസ്വസ്ഥമാക്കി. എനിക്ക് പെട്ടന്ന് വിഷമവും.. ഞാൻ ചെയ്തു കൂട്ടിയ കാര്യങ്ങളെ ഓര്‍ത്ത് കുറ്റബോധവും തോന്നി.

“ഞാൻ ജൂലിയോട് ഒരുപാട്‌ തെറ്റുകള്‍ ചെയ്തു, അമ്മായി. അതുകൊണ്ടാണ് അവള്‍ കരഞ്ഞത്... അതുകൊണ്ടാണ് അവൾ എന്നെ ഉപദ്രവിച്ചത്. പക്ഷേ ഞാൻ അര്‍ഹിക്കുന്ന ശിക്ഷയേക്കാൾ എത്രയോ കുറഞ്ഞ ശിക്ഷയാണ് എനിക്ക് ലഭിച്ചത്‌.” അത്രയും പറഞ്ഞിട്ട് ഞാൻ ചായ കുടിക്കാന്‍ തുടങ്ങി.

ഞാൻ പറഞ്ഞത് കേട്ട് അമ്മായിയുടെ മുഖത്ത് നല്ല സങ്കടം നിറഞ്ഞു. പക്ഷേ ഭാഗ്യത്തിന് അമ്മായി കൂടുതലൊന്നും ചോദിച്ചില്ല.

ചായ കുടിച്ച ശേഷം ഞാൻ പുറത്തേക്ക്‌ നടന്നതും അമ്മായി ചോദിച്ചു, “മോന്‍ ഒന്നും കഴിക്കുന്നില്ലേ..? നി ഇരിക്ക് ഞാൻ വിളമ്പി തരാം. എന്നിട്ട് വേണം എനിക്കും റെഡിയായി സ്കൂളിൽ പോകാൻ.”

“എനിക്ക് വിശപ്പില്ല...!” അതും പറഞ്ഞ്‌ ഞാൻ വേഗം ഇറങ്ങി.

മുഖവും തലയും കഠിനമായി വേദനിക്കുന്നത്ത് കൊണ്ട്‌ പോകുന്ന വഴിക്ക് മെഡിക്കൽ സ്റ്റോറില്‍ കേറി വേദനക്കുള്ള ഗുളിക വാങ്ങി കഴിച്ചു, പിന്നെ മാസ്ക്കും വാങ്ങി മുഖത്ത് വെച്ചപ്പൊ എന്റെ മുഖം നോർമൽ പോലെ തോന്നിച്ചു.

മാളിൽ വന്നിട്ടും എന്റെ ശ്രദ്ധ ഒന്നിലും ഉറച്ചു

💬 Comments

View all comments