0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4701

എടുക്കാനും ചേച്ചിയെ ഏല്‍പ്പിച്ചത്...!?” അവള്‍ ദേഷ്യപ്പെട്ടു.

ഞാൻ ഒന്നും മിണ്ടിയില്ല.

“എന്നെ എന്തിനാ ബ്ലോക്ക് ചെയ്തത്...!?” അവൾ സങ്കടത്തോടെ ചോദിച്ചു.

അതിനും ഞാൻ മറുപടി കൊടുത്തില്ല.

“ഒരിക്കലും ചേട്ടനെ മാത്രമായി ഞാൻ കുറ്റം പറയില്ല. എന്റെ ചില കൂട്ടുകാരികളും ചേട്ടനോട് കൂടുതൽ അടുപ്പം കാണിച്ചത് കൊണ്ടല്ലേ..!! എന്നിട്ടും ചേട്ടൻ മാത്രം തെറ്റ് ചെയ്തത് പോലെ എന്തിനാ ചേച്ചിയോട് സംസാരിച്ചത്...?” അവള്‍ പെട്ടന്ന് ചൂടായി.

പക്ഷേ ഒന്നും മിണ്ടാതെ കീ ബോർഡിൽ ഞാൻ കുത്തി കൊണ്ടിരുന്നു.

“ആവശ്യമില്ലാത്ത കാര്യങ്ങൾ ചേച്ചിയോട് പറഞ്ഞിട്ട് ഇവിടിരുന്ന് ഇംഗ്ലീഷ് അക്ഷരങ്ങള്‍ എഴുതി കളിക്കുന്നോ..?!” അവള്‍ ദേഷ്യപ്പെട്ടു.

അപ്പോഴാണ് ഞാൻ തുടരെ തുടരെ ഇംഗ്ലീഷ് ആല്‍ഫബെറ്റിനെ ടൈപ്പ് ചെയ്തു കൊണ്ടിരുന്ന കാര്യം മനസിലായത്.

ചമ്മലോടെ കീ ബോർഡിൽ നിന്നും എന്റെ കൈ ഞാൻ എടുത്തു മാറ്റി.

അന്നേരം സാന്ദ്രയ്ക്ക് ഒരു കോൾ വന്നതും അവള്‍ എടുത്തു.

“ഞാൻ മാളിലാണ്. ചേച്ചി ഇങ്ങോട്ട് വന്നാൽ മതി.” സാന്ദ്ര അത്രയും പറഞ്ഞിട്ട് എന്നെ ദയനീയമായി നോക്കിയ ശേഷം ഇറങ്ങി പോയി.

രാത്രി ഒന്‍പത് മണിക്ക് മാൾ പൂട്ടിയ ശേഷം ഹോട്ടലിൽ കേറി കഴിച്ചിട്ടാണ് ഞാൻ വീട്ടിലേക്ക് ചെന്നത്.  എല്ലാവരും ഹാളില്‍ തന്നെ ഉണ്ടായിരുന്നു. പക്ഷേ ആരെയും അഭിമുഖീകരിക്കാനുള്ള കരുത്ത് ഇല്ലാത്തത് കൊണ്ട്‌ നേരെ റൂമിലേക്ക് നടന്നു. ജൂലി എന്റെ കൂടെ വന്നതുമില്ല.

ഞാൻ കുളിച്ചിട്ട് ബാത്റൂമിൽ നിന്നും ഇറങ്ങി. റൂമിൽ എന്നെയും കാത്ത് സാന്ദ്ര ഉണ്ടായിരുന്നു. എന്നെ കണ്ടതും ബെഡ്ഡിൽ നിന്നും സാന്ദ്ര എഴുന്നേറ്റു.

“കഴിക്കാനായി ചേട്ടനെ വിളിച്ചോണ്ട് വരാൻ ചേച്ചി പറഞ്ഞു.”

“എനിക്ക് വേണ്ട, ഞാൻ കഴിച്ചിട്ടാ വന്നത്.” പറഞ്ഞിട്ട് ഞാൻ ബെഡ്ഡിന്റെ ഒരറ്റത്തായി കിടന്നു. ഉടനെ സാന്ദ്ര എന്റെ അടുത്തേക്ക് വന്ന് എന്റെ കൈ പിടിച്ച് മണത്തു നോക്കി.

ഇപ്പോഴും ഞാൻ കഴിച്ച ഫുഡിന്റെ മണം ഉണ്ടായിരുന്നോ എന്നറിയില്ല. പക്ഷേ എന്റെ കൈ വിട്ടിട്ട് ബെഡ്ഡിൽ കിടന്ന എന്റെ മൊബൈലിനെ എടുത്ത് സാന്ദ്ര എന്തോ ചെയ്യുന്നത് ഞാൻ കണ്ടെങ്കിലും ഒന്നും മിണ്ടിയില്ല.

സ്വിച്ച് ഓഫ് ചെയ്തു വച്ചിരുന്ന എന്റെ മൊബൈലിനെ ഓണാക്കി അവളുടെ നമ്പറിനെ അൺബ്ലോക്ക്

💬 Comments

View all comments