0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4736

ചെയ്യുകയാണെന്ന് മനസ്സിലായി. അവസാനം  സാന്ദ്ര റൂമിൽ നിന്നും പുറത്തേക്ക്‌ പോയി.

ഒരുപാട്‌ നേരം കഴിഞ്ഞാണ് ജൂലി വന്നത്. ഞാൻ ബെഡ്ഡിൽ കിടക്കുന്നത് കണ്ടിട്ട് അവള്‍ ഒരു നിമിഷം അറച്ചു നിന്നു.

ഒടുവില്‍ അവള്‍ വാതിൽ ലോക് ചെയ്തിട്ട് വന്നു.

“ജൂലി...?!” ഞാൻ സങ്കടത്തോടെ വിളിച്ചു. പക്ഷേ അവള്‍ മൈന്റ് ചെയ്യാതെ മരുന്നൊക്കെ കഴിച്ചിട്ട് ലൈറ്റ് ഓഫാക്കി.

എന്നിട്ട് വെറും തറയില്‍ അവൾ ചെന്നു കിടന്നു. എനിക്ക് നല്ല സങ്കടം തോന്നി. ഞാൻ വേഗം ബെഡ്ഡിൽ നിന്നും താഴെയിറങ്ങി നിന്നു.

“ജൂലി, ബെഡ്ഡിൽ കേറി കിടക്ക്.” ഞാൻ പറഞ്ഞു. പക്ഷേ അവള്‍ അനുസരിച്ചില്ല.

ഏറെ നേരം ഞാൻ കെഞ്ചി നോക്കീട്ടും അവളില്‍ നിന്നും പ്രതികരണം ഉണ്ടായില്ല. അവള്‍ അങ്ങനെതന്നെ കിടന്ന് ഉറങ്ങുകയും ചെയ്തു.

അതുകഴിഞ്ഞാണ് അവളെ കോരിയെടുത്ത് ബെഡ്ഡിൽ ഞാൻ കിടത്തിയത്. അവള്‍ക്ക് പുതപ്പും മൂടി കൊടുത്ത ശേഷം എന്റെ മൊബൈലും എടുത്തു കൊണ്ട്‌ ഞാൻ ഹാളില്‍ ചെന്നു കിടന്നു.

എങ്ങനെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വന്നില്ല.

രാത്രി പന്ത്രണ്ടര കഴിഞ്ഞ് സാന്ദ്ര കോൾ ചെയ്തു. നിശബ്ദതയെ ഭേദിച്ച് കൊണ്ട്‌ ആ ചെറിയ ശബ്ദം പോലും ഭയങ്കരമായി ഹാളാകെ മുഴങ്ങി കേട്ടതും ഞാൻ ഞെട്ടി പോയി. രാത്രി മൊബൈലിനെ സൈലന്റിലിടാൻ പോലും ഞാൻ മറന്നു പോയിരിക്കുന്നു.

വേഗം സാന്ദ്രയുടെ കോൾ ഞാൻ കട്ടാക്കി. അതേ സമയം മുകളില്‍ നിന്നും സാന്ദ്ര ധൃതിയില്‍ അവളുടെ റൂമിന്റെ പുറത്തേക്ക്‌ ഓടിയെത്തിയ ശബ്ദവും എനിക്ക് കേട്ടു.

കുറെ കഴിഞ്ഞ് അവള്‍ താഴേക്ക് ഇറങ്ങി വരുന്നതും ഞാൻ കണ്ടു.

സോഫയിൽ കിടക്കുന്ന എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ വയറിനോട് ചേര്‍ന്ന് അവള്‍ സോഫയിൽ ഇരുന്നു.. എന്നിട്ട് ആ അരണ്ട വെളിച്ചത്തിൽ അവൾ എന്റെ മുഖത്ത് ഉറ്റു നോക്കി.

“സാമേട്ട..., ആവശ്യമില്ലാത്ത കാര്യങ്ങൾ ചേച്ചിയോട് പറഞ്ഞിട്ട് ഈ വീടിനെ എന്തിനാ നരകമാക്കിയത്?” അവള്‍ സങ്കടപ്പെട്ടു.

ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കാത്തത് കൊണ്ട്‌ മിണ്ടാതെ കിടന്നു.

“ഐഷയെ കുറിച്ച് എന്തിനാ ചേച്ചിയോട് പറഞ്ഞത്..? അവളോട് ചേട്ടൻ വൃത്തികേട് സംസാരിച്ചു എന്നെന്തിനാ പറഞ്ഞത്..?” സാന്ദ്ര ദേഷ്യത്തിലാണ് ആ

💬 Comments

View all comments