Chapter Title : സാംസൻ 4 [Eros - God of Lust]
പെട്ടന്ന് വിനില വിളിച്ചത് കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
“ഇവിടെ വാ സാം.”
ഉടനെ ഞാനും സുമിയും എഴുനേറ്റ് ചെന്നു.
“ദേവിക്ക് നിന്നോട് എന്തോ ചോദിക്കാനുണ്ടത്രേ.”
വിനില പറഞ്ഞതും ദേവി വിരണ്ടു.
“അയ്യോ ചേച്ചി... ചേച്ചി തന്നെ ചോദിച്ചാല്‍ മതി.”
കാര്യം എന്താണെന്ന് അറിയാതെ അവർ രണ്ടുപേരെയും ഞാൻ മാറിമാറി നോക്കി.
“എടാ, ദേവിയുടെ ഒരു കസിന്‍ ഉണ്ട്. പേര് ആതിര. മുപ്പത്തി മൂന്ന് വയസുണ്ട്. ആ ചേച്ചി പ്ലസ് ടു വരെ പഠിച്ചിട്ടുണ്ട്. രണ്ട് കുട്ടികളും അവർക്കുണ്ട്. ആതിര ചേച്ചിയുടെ ഭർത്താവിന് സ്വന്തമായ കൃഷി പണിയാണ്. അത്യാവശ്യം വരുമാനം ഉണ്ടെങ്കിലും ചില സമയത്ത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് അടുത്തുള്ള എന്തെങ്കിലും സൂപ്പര്‍ മാർക്കറ്റിലോ മറ്റോ ജോലി കിട്ടുമോ എന്ന് ആതിര ചേച്ചി ദേവിയോട് അന്വേഷിക്കാന്‍ പറഞ്ഞിരുന്നത്രേ.”
എനിക്ക് ഉടനെ കാര്യം പിടികിട്ടി.
“എന്റെ മാളിൽ ജോലി കിട്ടുമോ എന്നാണോ ദേവി ടീച്ചർ ചോദിക്കുന്നത്..?”
“അതുതന്നെ..!” വിനില പറഞ്ഞു.
ഞാൻ ദേവിയെ നോക്കി. അവള്‍ അസ്വസ്ഥതയോടെ നില്‍ക്കുകയായിരുന്നു.
“ഞാൻ നോക്കട്ടെ... അടുത്ത ആഴ്ച ഉറപ്പായും ഞാൻ മറുപടി പറയാം.” ആലോചനയോടെ ഞാൻ പറഞ്ഞു.
എന്റെ മാളിൽ ജോലിക്ക് നില്‍ക്കുന്ന ഒരു ചേച്ചിക്ക് ഉച്ച വരെ മാത്രമേ നിൽക്കാൻ കഴിയൂ. ദിവസവും അവർ ഉച്ചക്ക് പോകുന്നത് കൊണ്ട് അവരുടെ ജോലിയും മറ്റുള്ളവർ ആണ് ചെയ്യുന്നത്... എന്തായാലും ശെരിക്കും ഒന്ന് നോക്കീട്ട് മറുപടി കൊടുക്കാൻ ഞാൻ തീരുമാനിച്ചു.
“മറുപടി എന്താണെങ്കിലും അറിയിക്കണം... അപ്പോ ജോലി കിട്ടിയാലും ഇല്ലെങ്കിലും അതനുസരിച്ച് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കാന്‍ കഴിയും.” ദേവി അല്‍പ്പം സീരിയസ്സായി പറഞ്ഞു.
ദേവി അവളുടെ ശത്രുവിനോട് സംസാരിക്കും പോലെയാണ് എന്നോട് സംസാരിച്ചത്. എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. പക്ഷേ പുറത്ത് കാണിച്ചില്ല. എന്നാൽ വിനില മുഖം ചുളിച്ചു. അവളുടെ മുഖത്ത് കടുത്ത ദേഷ്യം തെളിയുകയും ചെയ്തു.
സാധാരണയായി പുറത്തുള്ള ആരെങ്കിലും എന്നെ ദേഷ്യത്തില്‍ നോക്കിയാൽ പോലും വിനില അവരെ വെറുതെ വിടാറില്ല. പണ്ട് സ്കൂളിൽ വച്ചും അല്ലാതെയും എനിക്കുവേണ്ടി ഒരുപാട് അടിപിടി കൂടിയിട്ടുണ്ട്.
ഇപ്പോൾ ദേവിയുടെ ഇത്തരം സംസാര രീതി വിനിലയെ ചൊടിപ്പിച്ചു.
“ശെരി
💬 Comments
View all comments