0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4773

ടീച്ചർ, ഞാൻ അറിയിക്കാം.... പക്ഷേ ആരെയാ അറിയിക്കേണ്ടതാണ്..?” ഞാൻ ദേവിയോട് ചോദിച്ചു.

ഉടനെ ദേവി വിനിലയുടെ നേര്‍ക്ക് തല കൊണ്ട്‌ കാണിച്ചിട്ട് ഗൗരവത്തിൽ പറഞ്ഞു, “നിങ്ങൾ വിനില ചേച്ചിയോട് കാര്യം പറഞ്ഞാല്‍ മതി. ചേച്ചി എന്നെ വിളിച്ചോളും.”

എനിക്ക് ചൊരിഞ്ഞ് കേറി വന്നു.

സൗന്ദര്യം ആവോളം കിട്ടിയത് പോലെ ജാടയും കൂടുതൽ ഉണ്ടെന്ന് മനസ്സിലായി.

“സാം എന്നെ എന്തിന്‌ അറിയിക്കണം..? അങ്ങനെ എന്നെ അറിയിക്കേണ്ട കാര്യമൊന്നുമില്ല, ദേവി.” പെട്ടന്ന് വിനില മുഖത്തടിച്ചത് പോലെ ദേഷ്യത്തില്‍ പറഞ്ഞതും ദേവിയുടെ മുഖം വല്ലാണ്ടായി.

“അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്..?” വിനിലയുടെ ദേഷ്യം കണ്ടിട്ട് ദേവി വിഷമത്തോടെ ചോദിച്ചു.

“എന്റെ ദേവി, ഇവിടെ ആവശ്യം നിനക്ക് ആണെന്ന് മനസ്സിലാക്കണം.” വിനില കടുപ്പിച്ച് പറഞ്ഞു. “പിന്നേ മറ്റാര്‍ക്ക് വേണ്ടിയും സാമിനോട് ഞാൻ ഒരുകാര്യവും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ നീ എന്നോട് ചോദിച്ചത്‌ കൊണ്ട്‌ മാത്രമാണ് ഞാൻ സാമിനോട് ശുപാര്‍ശ ചെയ്തത്. ഇനി ആവശ്യക്കാര്‍ തന്നെ അവനോട് നേരിട്ട് ഇടപെടുന്നതാണ് അതിന്റെ മര്യാദ.” വിനില ദേവിയോട് കടുപ്പിച്ച് പറഞ്ഞിട്ട് എന്നെ നോക്കി. “ദേവി നിനക്ക് നമ്പര്‍ തരും, സാം. എന്തുണ്ടെങ്കിലും നി അവളെ തന്നെ വിളിച്ചാൽ മതി.” വിനില പുഞ്ചിരിയോടെ മയത്തില്‍ എന്നോട് പറഞ്ഞു.

“സോറി ചേട്ടാ, ഞാൻ ചിന്തിക്കാതെ അങ്ങനെ പറഞ്ഞു പോയി. ചേച്ചി പറഞ്ഞ പോലെ നിങ്ങൾ എന്നെ വിളിച്ചാല്‍ മതി.” ഒടുവില്‍ അവള്‍ ഗൗരവം വെടിഞ്ഞതും എനിക്ക് ആശ്വാസമായി.

ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

അവളും ഒരു പുഞ്ചിരിയോടെ തുടർന്നു, “പിന്നെ ആതിര ചേച്ചിയുടെ കാര്യങ്ങൾ എന്തെങ്കിലും നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ചേച്ചിയുടെ നമ്പറും ഞാൻ തരാം. ചേട്ടൻ നേരിട്ട് അവരോട് സംസാരിച്ചാലും മതി.”

അത്രയും പറഞ്ഞിട്ട് അവള്‍ സ്വന്തം നമ്പര്‍ പറയാൻ തുടങ്ങിയതും ഞാൻ വേഗം എന്റെ മൊബൈലിനെ എടുത്തു.

അതിൽ കുറെ മെസേജും മിസ്ഡ് കോളും ഉണ്ടായിരുന്നു. പക്ഷേ ആരാണെന്ന് ഞാൻ നോക്കിയില്ല.

ദേവി പറഞ്ഞ അവളുടെ നമ്പര്‍ സേവ് ചെയ്തിട്ട് അവളെ നോക്കി.

“ആതിര ചേച്ചിയുടെ നമ്പറും ഞാൻ തരാം.” അതും പറഞ്ഞ്‌ അവള്‍ സ്വന്തം മൊബൈലില്‍ സേര്‍ച്ച് ചെയ്തു.

💬 Comments

View all comments