0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4775

ചോദിക്കാതെ ബൈക്ക് ഓടിച്ച് വിനിലയും സുമിയേയും വീട്ടിലെത്തിച്ചു. ഉച്ചക്ക് വിനിലയുടെ വീട്ടില്‍ നിന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്.

കഴിച്ചു കഴിഞ്ഞ് ഞാൻ മാളിലേക്ക് പോകുന്നു എന്നും പറഞ്ഞ്‌ ഇറങ്ങുന്ന നേരം വിനില പറഞ്ഞു, “എടാ നാളെ വെള്ളിയാഴ്ചയാണ്, ഉച്ചക്ക് സുമി ക്ലാസ് കഴിഞ്ഞു വന്നതും ഞങ്ങളെ നിന്റെ വീട്ടില്‍ കൊണ്ടാക്കണം. എനിക്ക് ശെരിക്കും ബോര്‍ ആയി തുടങ്ങി. വൈകുന്നേരം വരെ കാത്തിരിക്കാന്‍ വയ്യാ.”

“ആയിക്കോട്ടെ. നാളെ ഞാൻ ഉച്ചക്ക് വരാം. പിന്നെ നാളെ വൈകിട്ട് ഞാൻ നെല്‍സന്റെ വീട്ടിലേക്ക് പോകും. ശനിയാഴ്ച വൈകിയേ വരത്തുള്ളു.”

അത് കേട്ടതും വിനില ചിരിച്ചു. “അപ്പോ കള്ള് സേവ ഉണ്ടല്ലേ..?”

“അതുതന്നെ.” ഞാൻ ചിരിച്ചു.

“ശെരി. വല്ലപ്പോഴും ആയതുകൊണ്ട് അതൊന്നും കുഴപ്പമില്ല.”

“എന്നാ നാളെ കാണാം.” അതും പറഞ്ഞ്‌ ഞാൻ ഇറങ്ങി.

ഏകദേശം മാൾ എത്താറായതും പിന്നെയും ഇടിയും മഴയും തുടങ്ങി. അല്‍പ്പം നനഞ്ഞു കൊണ്ടാണ് ഞാൻ മാളിൽ എത്തിയത്.

എന്റെ കൈലേസ് കൊണ്ട്‌ തലയും മുഖവും തുടച്ച ശേഷം എന്റെ മൊബൈലിനെ എടുത്ത് സൈലന്റിൽ നിന്നും മാറ്റി. സ്കൂളിൽ പോകുന്നത് കൊണ്ടാണ് ഞാൻ അതിനെ സൈലന്റിൽ ആക്കിയിരുന്നത്.

സാന്ദ്രയുടെ കുറെ മിസ്ഡ് കോൾസ് ഉണ്ടായിരുന്നു.

സമയം നോക്കിയപ്പോ രണ്ടു മണി കഴിഞ്ഞിരുന്നു. സാന്ദ്ര ഇപ്പൊ ക്ലാസില്‍ ആയിരിക്കും. പാവം, ഇടി വെട്ടുന്നത് കാരണം നല്ലത് പോലെ പേടിച്ചിട്ടുണ്ടാവും.

*ഞാൻ വിനിലയുടെ കൂടെ സ്കൂൾ വരെ പോയി. അതുകൊണ്ട്‌ മൊബൈൽ സൈലന്റിൽ ആയിരുന്നു. ഇപ്പോഴാ കണ്ടത്. സോറി.* സാന്ദ്രയ്ക്ക് മെസേജ് അയച്ചു.

പക്ഷേ ഒറ്റ ടിക് മാത്രമാണ് വീണത്. ചിലപ്പോ ഇടിവെട്ട് കാരണം അവള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ടാവും.

ശേഷം ഞാൻ വെറുതെ ദേവിയുടെ വാട്സാപ് പ്രൊഫൈല്‍ ഓപ്പണ് ചെയ്തു നോക്കി. അതിൽ രണ്ട് വയസ്സ് തോന്നിക്കുന്ന ഒരു പെണ്‍ കുഞ്ഞിന്‍റെ ഫോട്ടോ ആയിരുന്നു. കാണാന്‍ നല്ല ഭംഗിയും ഉണ്ടായിരുന്നു.

കുഞ്ഞിനെ കണ്ടതും എനിക്ക് മനസ്സിൽ നല്ല വിഷമം തോന്നി. ഒരു കുഞ്ഞിനെ എനിക്കും കിട്ടിയിരുന്നെങ്കിലെന്ന് ആശിച്ചു.

*ഹയ്, ഇത് ദേവിയുടെ കുഞ്ഞാണോ..?* ഞാൻ ദേവിക്ക് ഒരു ടെക്സ്റ്റ് മെസേജ് ചെയ്തു.

അഞ്ച്

💬 Comments

View all comments