0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.3K

ആയിരുന്നു അവള്‍. വലത് വശത്ത് ചുണ്ടിന് മുകളിലായി ഒരു ചെറിയ കറുത്ത കുത്ത് ഉള്ളത് അവളുടെ ഭംഗിയെ വര്‍ദ്ധിപ്പിച്ചു. അവളെ കണ്ടതും എന്റെ മനസ്സിനൊരു ചാഞ്ചാട്ടം ഉണ്ടായി. തൂവല്‍ കൊണ്ട്‌ എന്റെ ഹൃദയത്തിൽ തഴുകിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. സര്‍വ്വ ഐശ്വര്യങ്ങളും അടങ്ങിയ അപ്സരസ്സാണോ ഇവൾ..?

അവസാനമാണ് കഴുത്തിൽ കിടക്കുന്ന താലി ഞാൻ ശ്രദ്ധിച്ചത്. തീര്‍ച്ചയായും അവളെ കെട്ടിയവൻ ഭാഗ്യവാൻ തന്നെയാണ്.

വിനില എന്റെ കൈയിൽ തട്ടിയ ശേഷം ക്ലാസിലേക്ക് കേറി ചെന്നപ്പോൾ ആണ്‌ ഞാൻ സ്വബോധം വീണ്ടെടുത്ത് പിന്നാലെ ചെന്നത്.

“സാമങ്കിൾ..!!” താഴ്ന്ന ശബ്ദത്തില്‍ വിളിച്ചിട്ട് സുമി ഓടിവന്ന് എന്റെ കാലില്‍ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു. ചിരിച്ചുകൊണ്ട് ഞാൻ അവളെ പൊക്കിയെടുത്ത് കൈയിൽ ഇരുത്തി.

അപ്പോൾ വിനില എന്നെ അസൂയയോടെ നോക്കി. എന്നാല്‍ ആ ടീച്ചർ എന്നെ കൗതുകത്തോടെ നോക്കി.

“എടി കാന്താരി, സ്വന്തം മമ്മിയെ ഇങ്ങനെ അസൂയ പെടുത്തേണ്ട കാര്യം ഉണ്ടായിരുന്നോ..? തിരികെ പോകുമ്പോ നിന്റെ മമ്മി എന്നെ ബൈക്കില്‍ നിന്നും തള്ളിയിടും എന്ന തോന്നുന്നത്.” ഞാൻ നല്ലതുപോലെ ശബ്ദം താഴ്ത്തി സുമിയുടേ കാതില്‍ പറഞ്ഞിട്ട് അവളെ താഴെ നിർത്തി.

പക്ഷേ വിനിലയും ആ ടീച്ചറും പെട്ടന്ന് ചിരിക്കുന്നത് കേട്ടതും എന്റെ വാക്കുകൾ അവരുടെ കാതിലും എത്തിയെന്ന് മനസ്സിലായി.

ഞാൻ ജാള്യതയോടെ അവരെ നോക്കി.

“സാം, ഇതാണ് ദേവി ടീച്ചർ. സുമിയുടെ ക്ലാസ് ടീച്ചറാണ്. ഞങ്ങൾ കോളേജ് മേറ്റ്സ് കൂടിയാണ്. ഞാൻ ഫൈനല്‍ ഇയര്‍ പഠിക്കുമ്പോ ദേവി ഫസ്റ്റ് ഇയറിൽ ജോയിൻ ചെയ്തു. കഴിഞ്ഞ വര്‍ഷമാണ് ദേവി ഈ സ്കൂളിൽ ടീച്ചറായി കേറിയത്. ഇടക്കൊക്കെ

💬 Comments

View all comments