Chapter Title : സാംസൻ 4 [Eros - God of Lust]
നമ്മുടെ വീട്ടിലൊക്കെ വരാറുണ്ട്.”
അതും പറഞ്ഞ് വിനില ദേവിയെ നോക്കി. “പിന്നേ ദേവി, ഇതാണ് എപ്പോഴും ഞാൻ പറയാറുള്ള സാംസൻ. സാം എന്നാണ് എല്ലാവരും വിളിക്കുന്നത്.”
ഞാൻ ഉടനെ വിനിലയെ ആശ്ചര്യത്തോടെ നോക്കി. എന്നെ കുറിച്ച് എപ്പോഴും പറയാറുണ്ടെന്നോ?! എന്തായിരിക്കും എന്നെ കുറിച്ച് ഇവർ സംസാരിക്കാറുള്ളത്..?
ഞാൻ കൂടുതൽ തല പുകയ്ക്കാൻ നിന്നില്ല. ഞാൻ ദേവിയെ നോക്കി.
“കണ്ടത്തില്‍ വളരെ സന്തോഷം.” ഞാൻ പറഞ്ഞു. “പിന്നേ ദേവി ടീച്ചറെ ആദ്യം ഞാൻ കണ്ടപ്പോ, വഴിതെറ്റി ഇവിടെ വന്നുകേറിയ അപ്സരസ്സ് ആണെന്നാ ഞാൻ കരുതിയത്. ചിലപ്പോ വേഷദാരിയായി വന്ന സാക്ഷാൽ ദേവി തന്നെയാവും എന്ന സംശയവും ഉണ്ട്.”
ഉടനെ ദേവിയുടെ ചുണ്ടില്‍ മന്ദഹാസം വിരിഞ്ഞു. ആരോ നുള്ളിയത് പോലെ കവിൾത്തടഞ്ഞൾ ചുവന്നു തുടുത്തു.. കണ്ണില്‍ നാണം നിറഞ്ഞു കവിഞ്ഞു... വായ താനേ തുറന്നു പോയി.
അന്നേരം സുമി കുസൃതിയോടെ ചിരിച്ചതും പെട്ടന്ന് സ്ഥലകാല ബോധം വന്നത് പോലെ ദേവി വായ അടച്ചിട്ട് വിടര്‍ന്ന കണ്ണുകളോടെ വിനിലയെ നോക്കി.
അവള്‍ എന്തോ പറയാൻ തുടങ്ങി എങ്കിലും ശബ്ദം പുറത്തേക്ക് വന്നില്ല.
അതേസമയം ചിരിച്ചു കൊണ്ട് വിനില എന്റെ കൈയിൽ നുള്ളി. പക്ഷേ അവളുടെ കണ്ണില്‍ അസൂയ നിറഞ്ഞു നിന്നു.
അന്നേരം ക്ലാസ്സിൽ ശേഷിച്ച മറ്റ് കുട്ടികളുടെ രക്ഷിതാക്കള്‍ കൂടി വന്നതും ദേവി ആശ്വാസത്തോടെ അവരുടെ നേര്‍ക്ക് തിരിഞ്ഞു.
അവരോട് കുറെ നേരം സംസാരിച്ച ശേഷം ദേവി ക്ലാസില്‍ നിന്നും പുറത്തേക്ക് ചെന്നു. ശേഷം എല്ലാവരുടെയും ശ്രദ്ധയെ പിടിച്ചുപറ്റി.
“ശരി, എല്ലാവരും എന്റെ കൂടെ വരൂ. മീറ്റിംഗ് നടക്കാനിരിക്കുന്ന ഹാളിലേക്ക് പോകാം.”
💬 Comments
View all comments