0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 4818

നിനക്ക് മെസേജ് ചെയ്തിട്ട് നി റിപ്ലൈ ചെയ്തില്ല എന്നും, നിനക്ക് കോൾ ചെയ്താൽ നി കട്ടാക്കി കളയുന്നു എന്നും വിഷമം പറഞ്ഞു.”

“ഇതിനാണോ നി വിളിച്ചത്...?” ചിരിച്ച് കൊണ്ട്‌ ഞാൻ ചോദിച്ചു.

“എടാ, അന്ന് നി മെസേജ് ചെയ്തതിന് അവള്‍ റിപ്ലൈ ചെയ്യാത്ത കൊണ്ടാണോ ഈ വൈരാഗ്യം..?” അവള്‍ ചോദിച്ചു.

“ആണെങ്കിൽ...?” ഞാൻ ചോദിച്ചു.

“എന്റെ സാം..!  സാധാരണയായി ദേവി അങ്ങനെയാണ്. അത്ര പരിചയം ഇല്ലാത്ത ആരോടും അവള്‍ ആവശ്യം ഇല്ലാതെ ചാറ്റ് ചെയ്യാറില്ല. അവളുടെ അമ്മായി ഒരു സംശയരോഹിയാണെന്നതും ഒരു കാരണമാണ്.”

“ഓക്കെ, സമ്മതിച്ചു. പക്ഷെ ഇപ്പൊ എന്തിനാ പരിചയം ഇല്ലാത്ത എനിക്ക് മെസേജും കോളും ചെയ്യുന്നത്...? കൂടാതെ അവളുടെ അമ്മായി ഇപ്പൊ സംശയിക്കില്ലേ..?”

“എടാ, ആതിര ചേച്ചിക്ക് നി ജോലി കൊടുത്തതിന് താങ്ക്സ് പറയാനാ അവള്‍ നിന്നെ വിളിച്ചത്. നി എടുക്കാത്ത കൊണ്ട്‌ അവള്‍ നിനക്ക് മെസേജും ചെയ്തും നോക്കി. നി റെസ്പ്പോണ്ട് ചെയ്തില്ലെന്നും പറഞ്ഞ് അവള്‍ക്ക് ഭയങ്കര വിഷമം. പിന്നെ നിനക്ക് ഇത്ര വാശി ഒന്നും പാടില്ല, കേട്ടോ...!”

“എനിക്ക് പരിചയം ഇല്ലാത്ത അവളുടെ താങ്ക്സ് ഒന്നും എനിക്ക് വേണ്ട. ആതിര ചേച്ചിയോട് ഞാൻ എല്ലാം സംസാരിച്ച് കഴിഞ്ഞു. ജോലി കിട്ടിയ ചേച്ചി തന്നെ എനിക്ക് താങ്ക്സ് പറഞ്ഞും കഴിഞ്ഞും. ഇനി വേറെ വല്ലവരും എനിക്ക് നന്ദി പറയേണ്ട കാര്യമില്ല.”

“അഹങ്കാരി...!!” വിനില അല്‍പ്പം കടുപ്പിച്ച് പറഞ്ഞിട്ട് കോൾ കട്ടാക്കി.

ചിരിച്ചു കൊണ്ട്‌ ഞാൻ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് വീട്ടിലേക്ക് വിട്ടു.

(തുടരും)

💬 Comments

View all comments