0%

Chapter Title : സാംസൻ 4 [Eros - God of Lust]

Author : Erosgol Read All Parts 8.4K

മൂഡിൽ ആയിരുന്നു. സുമയും അതൊക്കെ ആഗ്രഹിച്ചത് പോലെ കൂടുതൽ സാഹചര്യങ്ങള്‍ ഒരുക്കി തന്നു.

അവസാനം ഒരു കുപ്പി കാലിയാവുകയും ചെയ്തു. പക്ഷേ ഞാൻ വെറും രണ്ട് പെഗ് മാത്രമാണ് കുടിച്ചത്.. ബാക്കി അവന്മാരാണ് തീര്‍ത്തത്. ശേഷം രണ്ടാമത്തെ കുപ്പിയും തുറന്നു.

“എന്റെ സുമ കുട്ടി..” പെട്ടന്ന് നെല്‍സന്‍ കുഴഞ്ഞ സ്വരത്തില്‍ വിളിച്ചു. “നീയും അല്‍പ്പം ഒന്ന് ട്രൈ ചെയ്തു നോക്ക്.” പറഞ്ഞിട്ട് അവന്‍ അവന്റെ ഗ്ളാസിനെ സുമയ്ക്ക് നേരെ നീട്ടി.

“അയ്യേ... എനിക്ക് വേണ്ട.” സുമ പെട്ടന്ന് നിരസിച്ചു.

ഉടനെ ഗോപനും കാര്‍ത്തികയോട് വെറുതെ ടേസ്റ്റ് നോക്കാൻ പറഞ്ഞു. പക്ഷേ അവളും വേണ്ടെന്ന് പറഞ്ഞു.

ശേഷം കുടിയും കളിയും ചിരിയുമായി സമയം വേഗം നീങ്ങി. എന്റെ ഉള്ളില്‍ ആകെ ചെന്നത് വെറും നാല് പെഗ്ഗും. പക്ഷേ എന്റെ പകുതി വെളിവും നഷ്ടപ്പെട്ടിരുന്നു.

“കാര്‍ത്തിക മോളെ... നിന്റെ പാട്ടൊന്നും കേള്‍ക്കാതെ എത്ര നാളായി. ഒന്ന് പാടിക്കേ.” ഞാൻ ആവശ്യപ്പെട്ടതും കാര്‍ത്തിക ഒന്ന് നാണിച്ചു എങ്കിലും അടിപൊളിയായി പാടാന്‍ തുടങ്ങി. അവളുടെ മധുര ഗാനം കേട്ട് ഞങ്ങൾ എല്ലാവരും ലയിച്ചിരുന്നു. അവസാനം പാടി കഴിഞ്ഞതും ഞങ്ങൾ എല്ലാവരും കരഘോഷം ഉയർത്തി. കാര്‍ത്തിക സന്തോഷത്തോടെ ചിരിച്ചു.

“അളിയാ ഗോപ,” ഞാൻ വിളിച്ചു, “ഇത്ര അടിപൊളിയായി പാടിയ അവള്‍ക്ക് നീയൊരു ഉമ്മ കൊടുക്ക്.”

ഞാൻ പറഞ്ഞത് കേട്ട് കൂട്ടച്ചിരി ഉയർന്നു.

“ഞാൻ കാര്യമായിട്ടാ പറഞ്ഞത്. ശെരിക്കും അവള്‍ക്ക് അവാർഡ് വേണം കൊടുക്കാന്‍.. പക്ഷേ തല്‍കാലം നി ഒരു ഉമ്മ എങ്കിലും കൊടുക്കടാ മച്ചു.” ഞാൻ നിര്‍ബന്ധം പിടിച്ചു.

“പോ സാമേട്ടാ... വെറുതെ ഓരോന്ന്

💬 Comments

View all comments