Chapter Title : സാംസൻ 4 [Eros - God of Lust]
പോകും. ഗോപനും നെല്‍സനും ഉണരുമ്പോള്‍ പറഞ്ഞാൽ മതി.”
ഉടനെ രണ്ടു പേരുടെ മുഖവും മങ്ങി.
“അതൊന്നും പറ്റില്ല... അവരും എഴുന്നേറ്റ ശേഷം ചേട്ടൻ തന്നെ നേരിട്ട് പറഞ്ഞിട്ട് പോയാല്‍ മതി.” സുമ നിര്‍ബന്ധപൂര്‍വ്വം പറഞ്ഞു.
“വേണ്ട —” ഞാൻ പറഞ്ഞു തുടങ്ങി.
“വേണം...!” കാര്‍ത്തിക ഇടക്ക് കേറി തര്‍ക്കിച്ചു. “അവരും എഴുനേറ്റ ശേഷം ചേട്ടൻ പോയാൽ മതി.”
“അതിന് അവർ ഇപ്പോഴൊന്നും എഴുനേൽക്കില്ല. സന്ധ്യ കഴിഞ്ഞേ അവർ ഉണരൂ. അവരുടെ പതിവ് നിങ്ങള്‍ക്കും അറിയാവുന്നതല്ലേ...?” ഞാൻ ചോദിച്ചു.
“അറിയാം. എന്നാലും അവർ എഴുന്നേറ്റ ശേഷം ചേട്ടൻ പോയാല്‍ മതി.” കാര്‍ത്തികയും സുമയും തറപ്പിച്ച് പറഞ്ഞിട്ട് രണ്ടുപേരും കിച്ചനിലേക്ക് പോയി.
ഞാനും കട്ടൻ ചായ കുടിച്ച ശേഷം കാര്‍ത്തികയുടെ റൂമിൽ കേറി കുളിച്ചിട്ട് ബാത്റൂമിൽ നിന്നും പുറത്ത് വരുമ്പോൾ സുമ റൂമിൽ ഉണ്ടായിരുന്നു.
വെറും തോര്‍ത്ത് മാത്രം ഉടുത്തു കൊണ്ട് നില്‍ക്കുന്ന എന്റെ ദേഹമാകെ അവളുടെ കണ്ണുകൾ സംശയത്തോടെ എന്തോ തിരയുന്ന പോലെ ഉഴിഞ്ഞു നടന്നു.
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി. കഴിഞ്ഞ രാത്രിയത്തേ സ്വഭാവം സുമ ശെരിക്കും അറിഞ്ഞോ..!? കാര്‍ത്തിക എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോ...!?അതോ സുമ എന്തെങ്കിലും കണ്ടു കാണുമോ...?! എനിക്കൊന്നും മനസ്സിലായില്ല. എന്നെ കാണുമ്പോള്‍ സുമയുടെ മുഖത്ത് കാണാറുള്ള ആ നാണവും ചിരിയുമൊന്നും ഇപ്പോൾ ഇല്ലായിരുന്നു.
ഒരു സംശയ ഭാവം മാത്രം അവളുടെ മുഖത്ത് നിറഞ്ഞു നിന്നു.
അവസാനം അവളുടെ കൈയിൽ ഉണ്ടായിരുന്ന ലുങ്കിയെ എനിക്ക് തന്നിട്ട് അവൾ മിണ്ടാതെ പുറത്തേക്ക് പോയി.
പക്ഷേ ആ ലുങ്കിയെ ഞാൻ ബെഡ്ഡിൽ വെച്ച ശേഷം ഹേങ്ങറിൽ കിടന്ന എന്റെ
💬 Comments
View all comments