Chapter Title : സാംസൻ 4 [Eros - God of Lust]
ഡ്രെസ്സ് എടുത്തിട്ടു. എന്നിട്ട് നേരെ ഹാളിലേക്ക് പോയി ടീപ്പോയിൽ വെച്ചിരുന്ന എന്റെ മൊബൈലിനെ എടുത്തു നോക്കി.
പല നമ്പറുകളില്‍ നിന്നും ഒത്തിരി മിസ്ഡ് കോൾസ് വന്നിരുന്നു. ഒത്തിരി വാട്സാപ് മെസേജസും ഉണ്ടായിരുന്നു.
എന്റെ മൊബൈലും ചാവിയും എടുത്തുകൊണ്ട് ഞാൻ നേരെ കിച്ചനിൽ പോയി. പോകാൻ തയാറായി നില്‍ക്കുന്ന എന്നെ കണ്ടതും അവർ രണ്ടുപേരും എളിയിൽ കൈ കൊടുത്തുകൊണ്ട് മുഖം ചുളിച്ചു.
അവരുടെ ഒരേ പോലത്തെ പ്രവര്‍ത്തി കണ്ടു ഞാൻ അറിയാതെ ചിരിച്ചുപോയി.
“എനിക്ക് കുറെ കാര്യങ്ങൾ ചെയ്യാനുണ്ട്. അതുകൊണ്ട് പോയേ പറ്റു.” അത്രയും പറഞ്ഞിട്ട് ഞാൻ വേഗം നടന്ന് പുറത്തേക്കുള്ള വാതിൽ നോക്കി നടന്നു.
സുമ മാത്രം എന്റെ പുറകെ വന്നു. ഞാൻ ചെന്ന് കാറിൽ കേറിയതും സുമ എന്റെ വിന്‍ഡോ സൈഡിൽ വന്നിട്ട് അല്‍പ്പം കുനിഞ്ഞ് എന്റെ മുഖത്ത് നോക്കി.
“കാര്‍ത്തിക പറഞ്ഞ കാര്യം സത്യമാണോ, സാമേട്ട...?” അവള്‍ പെട്ടന്ന് ചോദിച്ചു.
ഞാൻ ഞെട്ടി പോയി. എന്നിട്ട് അവളെ മിഴിച്ചു നോക്കി.
“എന്തുകാര്യം...?!” ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.
“കഴിഞ്ഞ രാത്രി ചേട്ടനും അവളും ബന്ധപ്പെട്ടു എന്നത് സത്യമാണോ...?” അവള്‍ ചോദിച്ചു.
അവളുടെ മുഖത്ത് ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. കാര്‍ത്തിക അവളോട് എല്ലാം പറഞ്ഞു എന്നറിഞ്ഞിട്ടും എനിക്ക് കാര്‍ത്തികയോട് ദേഷ്യമോ വിഷമമോ തോന്നിയില്ല.
“കാര്‍ത്തിക നിന്നോട് പറഞ്ഞത് സത്യം തന്നെയ...!” ഞാൻ പറഞ്ഞു.
കുറെ നേരം സുമ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാനും വണ്ടി ഓടിച്ച് നേരെ ബീച്ചിൽ കൊണ്ട് നിർത്തി. എന്നിട്ട് കാര്‍ത്തികയ്ക്ക് കൊടുത്ത
💬 Comments
View all comments