Chapter Title : സാംസൻ 5 [Eros - God of Lust]
ഓര്‍ക്കുമ്പോൾ എന്റെ മനസ്സും ശരീരവും വിറച്ചു പോകുന്നു. ഇത് ശെരിയാകുമെന്ന് തോന്നുന്നില്ല. നിനക്ക് എന്തെങ്കിലും സംഭവിച്ചാല്‍—”
പെട്ടന്ന് അവളുടെ മുഖത്ത് കോപം ഇരച്ചുകയറി. അവള്‍ ദേഷ്യത്തില്‍ എഴുനേറ്റിരുന്നു.
“സാമേട്ട... നിങ്ങടെ ഈ പഴമ്പുരാണം ഒന്ന് നിർത്താവോ...?? എനിക്ക് എന്തെങ്കിലും സംഭവിക്കുമെങ്കിൽ സംഭവിച്ചോട്ടെ. എന്റെ വിധി അതാണെങ്കിൽ അങ്ങനെതന്നെ സംഭവിക്കട്ടെ. അങ്ങനെയെങ്കിലും എന്റെ ശല്യം നിങ്ങള്‍ക്ക് തീര്‍ന്ന് കിട്ടുമല്ലൊ. എന്റെ ശല്യം അവസാനിച്ചാൽ നിങ്ങള്‍ക്ക് കാണുന്ന പെണ്ണുങ്ങളെ എല്ലാം പിടിച്ചു നടക്കാമല്ലോ.” അവസാനത്തെ വാക്കുകളെ പല്ലിറുമ്മി പറഞ്ഞിട്ട് അവള്‍ കിതച്ചു.
അവളുടെ കുറ്റപ്പെടുത്തൽ കേട്ട് ദേഷ്യവും വേദനയും കാരണം എന്റെ മുഖം വലിഞ്ഞു മുറുകി. ഏറിയ തെറ്റുകളും എന്റെ ഭാഗത്ത് നിന്നാണെന്നറിയാം... പക്ഷേ അവളുടെ വാക്കുകൾ എന്റെ മനസ്സിനെ പൊളിച്ചു.
“അതേടി, നിന്നെ കെട്ടുന്നതിന് മുമ്പ് ഒരു പെണ്ണിന്റെ കൂടെ പോലും ഞാൻ കിടന്നിട്ടില്ല.. പക്ഷേ നിന്നെ കെട്ടിയ ശേഷമാണ് ഞാൻ പെണ്ണ് പിടിക്കാൻ തുടങ്ങിയത്... അതിന്റെ കാരണം എന്താണെന്ന് ഞാൻ പറയണമായിരിക്കും...!” എന്റെ നിയന്ത്രണം വിട്ട് ഞാൻ ദേഷ്യത്തില്‍ ചീറി.
ഉടനെ ജൂലിയുടെ മുഖം വിളറി വെളുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. സങ്കടം സഹിക്കാൻ കഴിയാതെ അവള്‍ മുഖം പൊത്തി പിടിച്ചു കൊണ്ട് കരയാന്‍ തുടങ്ങി.
എനിക്ക് പെട്ടന്ന് കുറ്റബോധം തോന്നി. ഞാൻ പറഞ്ഞത് കൂടിപ്പോയെന്നും മനസ്സിലായി.
“ജൂലി... ഞാൻ—”
“മിണ്ടണ്ട എന്നോട്...!!” അവള്‍ ദേഷ്യത്തില്‍ ഒച്ച ഉയർത്തി.
എന്നിട്ട് മുഖവും തുടച്ച് കുറെ നേരം എന്നെ തുറിച്ചു നോക്കിയ ശേഷം ദേഷ്യത്തില്‍ എഴുനേറ്റ് ബാത്റൂമിൽ പോയി ഫ്രെഷായിട്ട് വന്നു. ശേഷം അവള്‍ നേരത്തെ അഴിച്ചിട്ട തുണി എല്ലാം എടുത്തിട്ടു. അതിനു ശേഷം അവള്‍ മരുന്നും കഴിച്ചിട്ട് ബെഡ്ഡിൽ അങ്ങോട്ട് തിരിഞ്ഞു കിടന്ന ശേഷം ബ്ലാങ്കറ്റും എടുത്തുമൂടി.
“ജൂലി...?”
“മിണ്ടണ്ട എന്നോട്.” അവള്‍ നല്ല സങ്കടത്തിൽ പറഞ്ഞു.
കുറെ നേരം അവളെ തന്നെ നോക്കിയിരുന്ന ശേഷം ഞാൻ എഴുനേറ്റ് ബാത്റൂമിൽ പോയി. തിരികെ വന്ന ശേഷം ലുങ്കിയും ബനിയനും എടുത്തിട്ടു.
ജൂലി അപ്പോഴും ഇറങ്ങിയിട്ടില്ലായിരുന്നു. അവള്‍ക്ക് മുന്നില്‍ നിന്നിട്ട് കുറെ നേരം അവളോട് ഞാൻ സംസാരിച്ച് നോക്കി.. പക്ഷേ അവള്‍ പിണങ്ങി തന്നെയാ കിടന്നത്.
അവസാനം ഞാനും മറു അറ്റത്ത് പോയി കിടന്നു. എങ്ങനെ കിടന്നിട്ടും എനിക്കൊരു സമാധാനവും കിട്ടിയില്ല.
ഞാൻ കരുതിയത് പോലെ അവള്‍ക്ക് എന്നോടുള്ള ദേഷ്യം ഇതുവരെ മാറിയിട്ടില്ലെന്ന് ഇപ്പോഴാണ് മനസിലായത്. അതുകൊണ്ടല്ലേ അവള്‍ അങ്ങനെ എന്നോട്
💬 Comments
View all comments