0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3665

പുഞ്ചിരി പിന്നെയും ആ മുഖത്ത് മിന്നിമറഞ്ഞു.

അന്നേരം എന്റെ മുന്നില്‍ ദേവി ട്രേയുമായി എത്തിയിരുന്നു. അവളുടെ മുഖത്തും കണ്ണിലും അപ്പോഴും ചിരിയുടെ ലാഞ്ചന ഉണ്ടായിരുന്നു.

അവസാനം ഒരു പുഞ്ചിരിയോടെ കൈയിലുള്ള ട്രേ താഴ്ത്തി തന്നതും അതിൽ നിന്നും ഒരു ഗ്ളാസ് ജ്യൂസ് മാത്രം ഞാൻ എടുത്തു. അതിൽ ഉണ്ടായിരുന്ന സ്വീറ്റ് കേക്ക് ഞാൻ എടുത്തില്ല.

“കേക്ക് എടുക്കു ചേട്ടാ...!” ദേവി കുറെ നിര്‍ബന്ധിച്ചു.

“വേണ്ട, ജ്യൂസ് മാത്രം മതി.” ഞാൻ പറഞ്ഞു.

ഒടുവില്‍ അവള്‍ നടന്നു ചെന്ന് ആന്റിക്ക് നേരെ ട്രേ പിടിച്ചതും ആന്റിയും എന്നെപോലെ വെറും ജ്യൂസ് മാത്രം എടുത്തു.

ശേഷം ദേവി അതിനെ ടീപ്പോയിൽ വെച്ചതും കുഞ്ഞുങ്ങള്‍ രണ്ടും ഓടി വന്നു. ദേവിയും വിനിലയും ചേര്‍ന്ന് കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടതൊക്കെ കൊടുത്ത ശേഷം അവര്‍ക്ക് വേണ്ടതിനെ എടുത്തു.

അതുകഴിഞ്ഞ്‌ സ്ത്രീകൾ മൂന്ന്‌ പേരും എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങിയതും ഞാൻ എന്റെ മൊബൈൽ എടുത്ത് അതിൽ വന്നിരുന്ന മെസേജിന് മറുപടി കൊടുക്കാൻ തുടങ്ങി.

പിന്നേ ഇടക്കിടെ എന്നോട് എന്തോ പറയാൻ ഉള്ളത് പോലെ ദേവി എന്നെ നോക്കുന്നതും ഞാൻ ശ്രദ്ധിച്ചു. പക്ഷേ അവള്‍ പെട്ടന്ന് നോട്ടം മാറ്റി ആന്റിയെ ഒന്ന് ചിന്താകുഴപ്പത്തോടെ നോക്കീട്ട് അവര്‍ക്കിടയിലെ സംസാരത്തെ തുടരുകയും ചെയ്യും.

അതൊക്കെ രഹസ്യമായി ഞാൻ വീക്ഷിച്ചെങ്കിലും ദേവിയെ ഞാൻ ഡയറക്റ്റായി നോക്കിയില്ല... കൂടാതെ അവളെ അധികം മൈന്റ് ചെയ്യാതെയാണ് ഞാൻ ഇരുന്നത്.

അതുപോലെ ഇടക്കിടക്ക് ദേവാംഗന ആന്റി എന്നെ നിരീക്ഷിക്കുന്നത് പോലും എന്റെ രഹസ്യ വീക്ഷണത്തില്‍ പെട്ടു. പലപ്പോഴും സംശയ ദൃഷ്ടിയോടെയും അവർ എന്നെ നോക്കിയത്. ഞാൻ ദേവിയെ ഏതു രീതിയില്‍ കാണുന്നു എന്നതിനെ മനസിലാക്കാന്‍ എന്നപോലെ.

വിനില പറഞ്ഞത് പോലെ അവര്‍ക്ക് ആണുങ്ങളെ എല്ലാം സംശയം ആയിരിക്കും.. ഞാൻ ചിന്തിച്ചു.

കുറെ കഴിഞ്ഞ് ദേവി വിനിലയേയും കൂട്ടി അകത്തുള്ള റൂമിലേക്ക് പോയി. കുട്ടികളും അവരുടെ പാട്ടിന്‌ കളിച്ചു കൊണ്ടിരുന്നു.

അന്നേരം എന്റെയും ആന്റിയുടെ കണ്ണുകളും തമ്മില്‍ ഇടഞ്ഞു. ഞാൻ പുഞ്ചിരിച്ചെങ്കിലും ആന്റി ഗൗരവമായി നോക്കി.

“ഇത്ര ഐശ്വര്യമുള്ള മുഖം ഉണ്ടായിട്ടും ആന്റി അധികം ചിരിക്കാതെ അതിന്‌ ദ്രോഹം ചെയ്യുന്നത്

💬 Comments

View all comments