Chapter Title : സാംസൻ 5 [Eros - God of Lust]
ആയിരുന്നു. പക്ഷെ ഇപ്പൊ, സാന്ദ്ര എന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് നിര്‍ത്താതെ അടിക്കുന്നത് പോലുണ്ട്.” എന്റെ തലയില്‍ തടവിക്കൊണ്ട് ഞാൻ പറഞ്ഞതും എല്ലാവരും പൊട്ടിച്ചിരിച്ചു.
എന്റെ പിന്നില്‍ നിന്ന സാന്ദ്ര ചിരി നിര്‍ത്തിയ ശേഷം എന്റെ ചന്തിക്കിട്ട് നുള്ളി.
“കണ്ടോ..? എന്നെ ചുറ്റിക കൊണ്ട് അടിച്ചതും പോര, ഇപ്പൊ എന്റെ ചന്തിക്കിട്ട് കടിക്കുകയും ചെയ്തു.”
ഞാൻ പറഞ്ഞത് കേട്ട് അവിടെ ഭയങ്കരമായ കൂട്ടച്ചിരി ഉയർന്നു.
“അയ്യേ.... ഈ ചേട്ടൻ.” പറഞ്ഞിട്ട് ചിരി നിര്‍ത്താതെ തന്നെ സാന്ദ്ര ഒന്നും കൂടി എന്നെ നുള്ളി.
“ആ....” ഞാൻ തുള്ളിച്ചാടി. പക്ഷേ പെട്ടന്ന് തന്നെ തലയ്ക്ക് ഒരു ഭാരം അനുഭവപ്പെട്ടു.
“ഹോ.. വല്ലാത്ത തലവേദന. കുറച്ചുനേരം ഞാൻ കിടക്കട്ടെ. ഫുഡ് കഴിക്കാൻ എന്നെ വിളിക്കേണ്ട.”
അത്രയും പറഞ്ഞിട്ട് ഞാൻ നേരെ റൂമിൽ ചെന്ന് കിടന്നു. കിടന്നതും ഉറങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല.
വൈകിട്ട് നാലു മണി കഴിഞ്ഞാണ് ഉണര്‍ന്നത്. എന്റെ തലവേദന മാറിയിരുന്നു എങ്കിലും ചെറിയ ക്ഷീണം അപ്പോഴും തോന്നി. ഒന്നും കൂടി കുളിച്ചാൽ ആ ക്ഷീണവും മാറിക്കോളും.
അപ്പോഴാണ് സുമിയും എന്റെ അടുത്ത് കിടന്നുറങ്ങുന്നതിനെ കണ്ടത്. കഴുത്തു വരെ ബ്ലാങ്കറ്റ് മൂടിയിട്ടുണ്ട്. ഞാൻ അവളുടെ തലയില്‍ പതിയെ തടവിയ ശേഷം എഴുനേറ്റ് ബാത്റൂമിൽ കുളിക്കാന്‍ കേറി.
ശേഷം ഒരു ത്രീ ഫോര്‍ത്തും ടീ ഷര്‍ട്ടും എടുത്തിട്ട ശേഷം റൂമിന്റെ പുറത്തിറങ്ങി.
സാന്ദ്ര ടിവിക്ക് മുന്നിലായിരുന്നു, മറ്റുള്ളവർ സിറ്റവുട്ടിലും. സിറ്റവുട്ടിൽ നിന്നും അവരുടെ സംസാരം ഒക്കെ അകത്ത് നിന്നും കേള്‍ക്കാന്‍ കഴിഞ്ഞു.
ഞാൻ നേരെ സാന്ദ്രയുടെ അടുത്തായി സോഫയിൽ ചെന്നിരുന്നതും അവള്‍
💬 Comments
View all comments