0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.8K

പുഞ്ചിരിച്ചു.

“കള്ളു കുടിയൻ...!” സാന്ദ്ര തമാശയ്ക്ക് വിളിച്ചതും ഞാൻ തുടയിൽ ഒരു നുള്ള് കൊടുത്തു.

“വലിയ കള്ള് കുടിയന്‍...!” സാന്ദ്ര പിന്നെയും വിളിച്ചു.

“ഇനി വിളിച്ചാല്‍ നിന്റെ വയറിൽ ഞാൻ കടിച്ചു വച്ച് തരും.”

“എന്നാൽ അതെനിക്ക് കാണണം — കള്ള് കുടിയന്‍..! കള്ള് കുടിയന്‍..! കള്ള് കുടിയന്‍...!!” സാന്ദ്ര അങ്ങനെ വിളിച്ചിട്ട് കൊഞ്ഞനം കുത്തി കാണിച്ചും.

ഉടനെ ഞാൻ അവളുടെ മടിയില്‍ വീണു കിടന്നിട്ട്.. അവളുടെ അരയിലൂടെ ചുറ്റി വരിഞ്ഞ് മുറുക്കി കൊണ്ട്‌ അവളുടെ വയറിൽ എന്റെ മുഖം ഇട്ടിളക്കി. സാന്ദ്ര പൊട്ടിച്ചിരിച്ചു.

അതോടെ അവളുടെ വയറിൽ പിടിച്ചൊന്ന് ഞെരിച്ചു കൊണ്ട്‌ പതിയെ ഒരു കടിയും കൊടുത്തു. എന്റെ മുടിയില്‍ മുറുകെ പിടിച്ചുകൊണ്ട് സാന്ദ്ര ചെറുതായി ഒന്ന് പുളഞ്ഞു.

ഉടനെ ഞാൻ അവളുടെ മടിയില്‍ നിന്നും എഴുന്നേറ്റ്‌ ശേഷം അവളുടെ ഇടുപ്പിൽ ഞാൻ ഇക്കിളി കാണിച്ചു. സാന്ദ്ര പിന്നെയും പൊട്ടിച്ചിരിച്ചു.

അവസാനം സാന്ദ്ര ചിരിക്കുന്നത് കേട്ട് ജൂലി എഴുനേറ്റ് വരുന്ന ശബ്ദം കേട്ടതും അവളെ വിട്ടിട്ട് ഞാൻ നേരെ ഇരുന്നു.

“സാമേട്ടൻ വരൂ. കഴിക്കാൻ ഞാൻ എടുത്തു വയ്ക്കാം.” പറഞ്ഞിട്ട് ജൂലി കിച്ചനിലേക്ക് നടന്നതും സാന്ദ്രയ്ക്ക് തുടയിൽ ഒരു നുള്ള് കൊടുത്തിട്ട് ഞാൻ എണീറ്റ് ഡൈനിംഗ് റൂമിലേക്ക് നടന്നു.

എനിക്ക് വിളമ്പി തന്ന ശേഷം ജൂലി എന്റെ അടുത്തിരുന്നു.

“എല്ലാവർക്കും കൂടി ഒരു സിനിമയ്ക്ക് പോയാലോ. ഫസ്റ്റ് ഷോ കാണാം...!” ഞാൻ ജൂലിയോട് പറഞ്ഞതും നല്ല താല്‍പര്യം ഉള്ളത് പോലെ അവളുടെ കണ്ണുകൾ വിടര്‍ന്നു.

“പോകാം ചേട്ടാ.... ഞാനും എപ്പോഴേ റെഡി.” സാന്ദ്ര സന്തോഷത്തോടെ സോഫയിൽ

💬 Comments

View all comments