0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.8K

പുറത്ത്‌ തന്നെ നില്‍ക്കാതെ കേറി വാ എല്ലാവരും.” ആ സ്ത്രീ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

പക്ഷേ എന്നിട്ടും എന്നോട് ഒരു അനിഷ്ട ഭാവം ഉള്ളതിനെ മാത്രം അവർ മറച്ചു വച്ചില്ല. ആ ഭാവം കൂടാതെ  കടുത്ത ഗൗരവം കൂടി ഉണ്ടായിരുന്നു. എന്നെ അവര്‍ക്ക് ഇഷ്ടപ്പെടില്ല എന്നത് വളരെ വ്യക്തമായി ഞാൻ കണ്ടു.

അവര്‍ക്ക് അറുപത് വയസ്സ് തോന്നിച്ചെങ്കിലും അത്രയും വയസൊന്നും ഉണ്ടാവില്ലെന്ന തോന്നല്‍ എനിക്കുണ്ടായി. നല്ല ഐശ്വര്യമുള്ള മുഖമാണ്. പക്ഷേ അവരുടെ മുഖത്ത് സന്തോഷമോ ചിരിയോ ഇല്ലാത്തത് കൊണ്ടും, എന്നെ അവര്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടും, അവരോട് ചെറിയൊരു അകല്‍ച്ചയും അസ്വസ്ഥതയുമാണ് എന്റെ മനസ്സിൽ ഉടലെടുത്തത്.

എന്നെ അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്ന കാര്യത്തെ എന്നെ ബോധിപ്പിക്കണം എന്നപോലെ അവർ ഇടക്കിടക്ക് എന്നെ നോക്കി മനപ്പൂര്‍വ്വം മുഖം ചുളിക്കുകയും സംശയ ദൃഷ്ടിയോടെ നോക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

എന്നെ അവർ അപമാനിക്കും പോലെയാണ് തോന്നിയത്‌. വിനിലയുടെ കൈയിൽ നിന്നും താക്കോലിനെ തട്ടിപ്പറിച്ച് ഇവിടെ നിന്നും പോയാലോ എന്ന ചിന്ത ഉണ്ടായതും ഞാൻ വിനിലയെ നോക്കി.

പക്ഷേ എന്റെ മനസ്സിനെ വായിച്ചത് പോലെ അവൾ തലയാട്ടി എന്നെ പിന്തിരിപ്പിച്ചു.

“വരൂ ചേച്ചി.. വരൂ ചേട്ടാ, നമുക്ക് അകത്തിരിക്കാം.” എന്റെ അസ്വസ്ഥത മനസ്സിലാക്കിയതും ദേവി അല്‍പ്പം തിടുക്കത്തിൽ ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു.

“വാ സാം.” വിനിലയും എന്റെ നിസംഗത മനസ്സിലാക്കി എന്റെ കൈ പിടിച്ചു വലിച്ചതും ഞാനും അല്‍പ്പം ബലം പിടിച്ചു കൊണ്ട്‌ അവള്‍ക്കൊപ്പം നടന്ന് ആ വലിയ വീട്ടില്‍ കേറി.

ആ കൂറ്റന്‍ ഹാളില്‍ നാല് പേര്‍ക്ക് വീതം ഇരിക്കാനുള്ള രണ്ട് വലിയ സോഫാസെറ്റും,

💬 Comments

View all comments