0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3670

ആന്റി ഭംഗിയായി ചിരിച്ചു. ഇങ്ങനെയും ചിരിക്കാന്‍ അറിയാമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.

ഞാൻ ഈ വീട്ടില്‍ വന്നപ്പോ ആന്റി വെറുപ്പോടെ ആണ്‌ എന്നെ നോക്കിയത്‌... വലുതായി ചിരിക്കാന്‍ അറിയാത്ത പോലെയും ആന്റി ഇരുന്നു. പക്ഷേ ഇപ്പൊ ആന്റി മൊത്തമായി മാറിയത് പോലെ എനിക്ക് തോന്നി. പെട്ടന്ന്..പെട്ടന്ന് ചിരിക്കുകയും ചെയ്യുന്നു. മുന്‍പ് അവരോട് തോന്നിയിരുന്നു ആ അകല്‍ച്ചയും എനിക്ക് മാറിയിരുന്നു. അവരോട് കൂടുതൽ സംസാരിക്കാന്‍ എനിക്ക് ആഗ്രഹവും തോന്നി.

“പറക്കാന്‍ ഇഷ്ട്ടം ആണെങ്കിൽ പിന്നേ ഫ്ലൈറ്റിൽ പോയാല്‍ പോരെ..?” ഞാൻ ചോദിച്ചു.

“സ്വന്തമായി ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ്‌ എപ്പോഴും ആഗ്രഹിച്ചിരുന്നത്. അങ്ങനെ പറക്കാന്‍ ആഗ്രഹം ആയിരുന്നു എന്നാണ് ഉദ്ദേശിച്ചത്.”

“വല്ലാത്ത ആഗ്രഹം തന്നെ. കഴിഞ്ഞ ജന്മത്ത് ആന്റി വവ്വാല്‍ ആയിരുന്നു എന്നാ തോന്നുന്നത്.” ഞാൻ പറഞ്ഞതും ആന്റി അല്‍പ്പം ഉറക്കെ ചിരിച്ചുപോയി.

“നിനക്ക് വേറെ ഒന്നും കിട്ടിയില്ല അല്ല...? ചിത്രശലഭവുമായി എന്നെ താരതമ്യം ചെയ്യാൻ മനസ്സ് വന്നില്ല, അല്ലേ..?” തമാശയായി ആന്റി ചോദിച്ചതും ഞാൻ ജാള്യതയോടെ തല ചൊറിഞ്ഞു.

“എന്തായാലും ചിറക് കിട്ടിയാലും ആന്റി പറക്കാന്‍ ഒന്നും പോകേണ്ട, കേട്ടോ...!!” ഞാൻ കാര്യമായി പറഞ്ഞു.

“അതെന്താ..?” അവർ കൗതുകത്തോടെ ചോദിച്ചു.

“ആന്റിക്ക് ഇഷ്ട്ടപ്പെട്ട ആകാശത്ത് വച്ചു തന്നെ ആന്‍റിയെ തട്ടിയെടുക്കാൻ അങ്കിള്‍  ഒളിച്ചിരിപ്പുണ്ടാകും...!” ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.

ഞാൻ അങ്ങനെ പറഞ്ഞപ്പോ ആന്റി സ്തംഭിച്ചു പോയി. അപ്പോഴാണ് അങ്ങനത്തെ മണ്ടത്തരം പറയേണ്ടായിരുന്നു എന്നതിനെ ഞാൻ ചിന്തിച്ചത്.

പക്ഷേ പെട്ടന്നു തന്നെ അവർ സ്വയം മറന്ന് പൊട്ടിച്ചിരിച്ചു. കുറെ നേരം ആന്റി നിര്‍ത്താതെ ഉറക്കെ ചിരിച്ചു.

ആന്റിയുടെ ചിരി കേട്ട് റൂമിൽ നിന്നും ദേവി ഓടി നടയില്‍ വന്ന് നിന്നിട്ട് നോക്കുന്നത് കണ്ടു.

അവൾ അന്തം വിട്ടാണ് ആന്‍റിയെ നോക്കി നിന്നത്. വിശ്വസിക്കാൻ കഴിയാത്ത പോലെ അവള്‍ എന്നെയും ആന്റിയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ദേവിയുടെ തൊട്ടു പിറകെ വിനിലയും ഓടി വന്ന് ആശ്ചര്യത്തോടെ ആന്‍റിയെ നോക്കി. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ വിനില എന്നെയും നോക്കി.

അവസാനം ആന്റി ചിരി നിർത്തി കണ്ണില്‍ നിന്നും വന്ന വെള്ളമെല്ലാം തുടച്ചു കൊണ്ട്‌ എന്നെ

💬 Comments

View all comments