0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3671

നോക്കി പുഞ്ചിരിച്ചു.

അപ്പോഴാണ് പരിസരബോധം വന്നത് പോലെ ആന്റി ചുറ്റിലും നോക്കിയത്‌.

ദേവിയും വിനിലയും ആന്‍റിയെ അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് ആന്റി പുഞ്ചിരിച്ചു. അതോടെ അവർ രണ്ടുപേരും തിരികെ റൂമിലേക്ക് പോയി.

ശേഷം ആന്റി എന്റെ മുഖത്ത് നോക്കിയതും ഞാൻ ചോദിച്ചു, “ആന്റി വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റ് ആണോ..?”

ഉടനെ ആന്റിയുടെ മുഖം മാറി.

“ആന്റിയുടെ ചിരി കണ്ടപ്പോ ദേവി ടീച്ചർ ശെരിക്കും അന്തിച്ചു പോയി... ആന്റി ചിരിച്ചപ്പോ അവിടെ കളിച്ചു കൊണ്ടിരുന്ന കിങ്ങിണി മോളും ഒപ്പത്തിനൊപ്പം ചിരിക്കുന്നത് ഞാൻ കണ്ടു. ഒരു നിമിഷം ഈ വീട് തന്നെ സ്വര്‍ഗം പോലെ തോന്നിച്ചു. അപ്പോ പിന്നെ നിങ്ങള്‍ക്ക് ഈ ഗൗരവം കളഞ്ഞൂടേ..?”

എന്റെ പറച്ചില്‍ കേട്ട് ആന്റി ആലോചനയോടെ കുറെ നേരം എന്നെ നോക്കിയിരുന്ന ശേഷം പറഞ്ഞു, “പണ്ട് മുതലേ എന്റെ വീടിന്റെ സാഹചര്യവും, എന്നെ വളര്‍ത്തിയ രീതിയും, ഞാൻ വളര്‍ന്ന രീതിയും, പിന്നെയും നിന്നോട് പറയാൻ കഴിയാത്ത വേറെയും കാരണങ്ങള്‍ കൊണ്ടാണ്... അധികം സന്തോഷവും ചിരിയും എന്റെ ജീവിതത്തിൽ ഇല്ലാതെ പോയത്. അതുകൊണ്ടാണ് ഇങ്ങനെ ഞാൻ ആയിപ്പോയത്..” ആന്റി പറഞ്ഞിട്ട് വലുതായി പുഞ്ചിരിച്ചു.

ഞാനും കൗതുകത്തോടെ അവരെ തന്നെ നോക്കി കൊണ്ടിരുന്നു.

“പലരും എന്നോട് പല രീതിക്കുള്ള ഉപദേശങ്ങള്‍ തന്നിട്ടുണ്ട്. എന്നാൽ അതൊന്നും മുഖവിലയ്ക്ക് ഞാൻ എടുത്തില്ല. പക്ഷേ എന്നെക്കാളും എത്രയോ പ്രായത്തില്‍ ചെറിയവനായ നി എനിക്ക് എന്തൊക്കെയോ പറഞ്ഞും മനസ്സിലാക്കിയും തന്നിരിക്കുന്നു... ചിന്തകളിലൂടേയും മനസ്സിലൂടേയും നി ഒരുപാട്‌ കാര്യങ്ങളെ എനിക്ക് കാണിച്ച് തന്നിരിക്കുന്നു. നീ കാരണം എന്റെ മുഖത്തിലേ പേശികള്‍ക്കും നല്ല ഉണര്‍വ്വും ജീവനും വച്ചിരിക്കുന്നു. ഇപ്പോൾ ഞാൻ പോലും എന്നിലെ മാറ്റങ്ങളെ സ്നേഹിക്കാന്‍ തുടങ്ങി കഴിഞ്ഞു, സാം. ഇനിയും മാറ്റങ്ങൾ സംഭവിക്കും, നോക്കിക്കോ.” ആന്റി പുഞ്ചിരിയോടെ പറഞ്ഞു.

“ആന്റി ചിരിക്കുമ്പോ ഭയങ്കര ഐശ്വര്യമാണ്... ചിരിക്കുമ്പോ ആന്റിയുടെ പേരിന് പറ്റിയ പോലെ ദൈവ സ്ത്രീയായി തന്നെ തോന്നിപ്പോകുന്നു.” ഞാൻ പറഞ്ഞതും ആന്റി വലിയ മണി കിലുങ്ങിയത് പോലെ ഉറക്കെ ചിരിച്ചു.

പിന്നെയും ദേവിയും വിനിലയും എത്തി നോക്കിയ ശേഷം ഉള്‍ വലിഞ്ഞു. അവരുടെ മുഖത്ത്

💬 Comments

View all comments