0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3673

ആശ്ചര്യവും പുഞ്ചിരിയും എല്ലാം ഉണ്ടായിരുന്നു.

ആന്റി അവരെ കാണുകയും ചെയ്തു. എന്നിട്ട് മുഖവും ചുളിച്ചു കൊണ്ട്‌ എന്നെ നോക്കി ചോദിച്ചു, “എടാ സാം, ദേവിയെ നി ടീച്ചർ എന്നാണോ വിളിക്കാറുള്ളത്...?”

“എനിക്ക് ദേവി ടീച്ചറെ അത്ര പരിചയമൊന്നുമില്ല, ആന്റി. ഒരിക്കല്‍ വിനിലയുടെ കൂടെ സ്കൂളിൽ പോയപ്പോ വിനില ദേവി ടീച്ചറെ പരിചയപ്പെടുത്തി തന്നു. പിന്നെ ഇപ്പൊഴാണ്  ടീച്ചറെ ഞാൻ രണ്ടാമതായി കാണുന്നത്.”

ഉടനെ ആന്റിയുടെ മുഖത്ത് ചെറിയ കുറ്റബോധം ഉണ്ടായി. എന്നിട്ട് കുറ്റം ഏറ്റു പറയുന്നത് പോലെ അവർ പറഞ്ഞു, “നി എത്ര നല്ല ചെക്കനാണ്, സാം... വെറുതെ ഞാൻ നിന്നെ സംശയിച്ചു പോയി.”

“ങേ..., ആന്റി എന്നെ എങ്ങനെ സംശയിച്ചു എന്ന പറയുന്നത്..?” ഞാൻ ശെരിക്കും അന്ധാളിച്ചു പോയി.

ഉടനെ ആന്റിയുടെ മുഖത്ത് ജാള്യത നിറഞ്ഞു.

“ഇത് ആണുങ്ങള്‍ ഇല്ലാത്ത വീടാണ്, സാം. അതുകൊണ്ട്‌ വളരെ സൂക്ഷിച്ചില്ലെങ്കില്‍ ഞങ്ങൾക്ക് തന്നെയാണ് പേര് ദോഷം.” ആന്റി ഗൗരവത്തിൽ പറഞ്ഞു.

“അങ്ങനെ കാരണം ഇല്ലാതെ ആര്‍ക്കും പേര് ദോഷം ഉണ്ടാവില്ല, ആന്റി. പക്ഷേ അത് പോട്ടെ, ഇപ്പൊ ആന്റി പറഞ്ഞു വരുന്നത് എന്താണെന്ന് എനിക്ക് മനസ്സിലായില്ല...!!” തല ചൊറിഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

“ഈ വീട്ടില്‍ ഞാനും ദേവിയും കിങ്ങിണിയും മാത്രമാണ് സ്ഥിരമായി താമസിക്കുന്നത്. മാസത്തിന് അല്ലെങ്കിൽ രണ്ടു മാസത്തിന് ഒരിക്കല്‍ മാത്രമേ എന്റെ മോന്‍, അതുതന്നെ ദേവിയുടെ ഭർത്താവ്, മുംബൈയില്‍ നിന്നും ഇവിടേക്ക് വരത്തുള്ളു - ഒരാഴ്ച കഴിഞ്ഞ് തിരികെ പോകുകയും ചെയ്യും.”

അവിടം കൊണ്ട്‌ ആന്റി നിര്‍ത്തിയതും ഞാൻ തല ചൊറിഞ്ഞു.

ഒരു പുഞ്ചിരിയോടെ ആന്റി തുടർന്നു, “സ്ഥിരമായി ആണുങ്ങള്‍ ഇല്ലാത്ത വീട്ടിലെ പെണ്ണുങ്ങളെ ദ്രോഹിക്കാൻ ഒരുപാട്‌ പേർ ഉണ്ടാവും, സാം. ഒരു ചെറിയ സാഹചര്യം ലഭിച്ചാലും അതിനെ മുതലെടുക്കാന്‍ ആളുകൾ ഒത്തിരി ഉണ്ടാവും. അപ്പോ ആര്‍ക്കും ആ സാഹചര്യം കൊടുക്കാതെ ജീവിക്കേണ്ട കടമ ഞങ്ങൾക്കാണുള്ളത്. ഇക്കാലത്ത് ചീത്ത പേരിനെ സമ്പാദിക്കാൻ വെറും നിസാരമായ കാര്യങ്ങൾ തന്നെ ധാരാളം...! അതുകൊണ്ട്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി പുറത്തുള്ള ഏറെകുറെ എല്ലാ ആണുങ്ങളെയും അധികമായി ഈ വീട്ടില്‍ ഞാൻ കേറ്റാറില്ല.”

💬 Comments

View all comments