Chapter Title : സാംസൻ 5 [Eros - God of Lust]
പുറകെ ഓടി പോയി.
അപ്പോൾ ആന്റി തുടർന്നു, “പിന്നേ സാധാരണയായി ദേവിയുടെ കൂടെ പഠിച്ചിട്ടുള്ള ആണും പെണ്ണും ഒക്കെ ഇവിടെ വരാറുണ്ട്. പക്ഷേ പണ്ട് അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന മൂന്ന് പയ്യന്മാർ എല്ലാ ശനിയാഴ്ചയും വരുമായിരുന്നു. ആദ്യമൊക്കെ വളരെ മാന്യമായി അവർ പെരുമാറി. പക്ഷേ പോകെപ്പോകെ ചില അര്‍ത്ഥം വച്ചുള്ള സംസാരവും, നോട്ടവും, അതിര് കടന്നുള്ള തമാശയും, ഇടക്ക് തമാശ പോലെ കൈ പിടിച്ചു വലിയും എല്ലാം ആയതോടെ ദേവി തന്നെ അവന്മാരെ ഇവിടെ വരുന്നതില്‍ നിന്നും വിലക്കി. എന്നാല്‍ അവന്മാര് പിന്നെയും വന്നു, മാന്യമായി പെരുമാറി. അതുകൊണ്ട് ഞങ്ങളും അവർ വന്നോട്ടെ എന്ന് കരുതി. പക്ഷേ ഒരിക്കല്‍ അവന്മാര് ദേവിയുടെ എതിർപ്പിനെ വകവെക്കാതെ അവളെ പിടിച്ചു നിർത്തി കൊണ്ട് സെൽഫി എടുക്കാൻ ശ്രമിച്ചു. അവന്മാരുടെ ഉദ്ദേശം അത്ര നല്ലതാണെന്ന് എനിക്ക് തോന്നിയുമില്ല, അപ്പോഴാണ് ഞാൻ ഇടപെട്ടത്. അവന്മാരെ ഞാൻ വിരട്ടി ഓടിക്കുകയും ചെയ്തു.”
“ആന്റി ചെയ്തത് ശെരിയാണ്..!” ഉടനെ മാന്യനേ പോലെ ഞാൻ പറഞ്ഞു.
അന്നേരം രണ്ട് കുഞ്ഞുങ്ങളും പിന്നെയും ഞങ്ങളുടെ അടുത്തേക്ക് വന്നപ്പോ ഞാൻ പിന്നെയും കിങ്ങിണിയെ തൂക്കിയെടുത്തു. ഇത്തവണ അവള്‍ കുറെ നേരം എന്റെ മുഖത്ത് നോക്കിയ ശേഷം ചെറുതായി ചിണുങ്ങി കൊണ്ട് എന്റെ കൈയിൽ പുളഞ്ഞപ്പോ ഒരു ഉമ്മ കൊടുത്തിട്ട് അവളെ ഞാൻ ഇറക്കി വിട്ടു.
പക്ഷേ അവള്‍ എന്ന് തന്നെ കുറെ നേരം നോക്കി നിന്നു. എന്നിട്ട് ഓടിപ്പോയി.
ആന്റി ഒരു പുഞ്ചിരിയോടെ എന്റെ പ്രവൃത്തികളെ തന്നെ നോക്കിയിരുന്നു.
ഒടുവില്‍ ഞാൻ ആന്റിയുടെ മുഖത്ത് നോക്കിയപ്പോ ആന്റി തുടർന്നു,
“ആ ദിവസത്തിന് ശേഷം എന്റെ മോന്റെ ഫ്രണ്ട്സ് ആണെങ്കിലും ദേവി മോളുടെ ഫ്രണ്ട്സ് ആണെങ്കിലും, ചിലരൊക്കെ ഇവിടെ വരുന്നത് കണ്ടാലെ എനിക്ക് സംശയവും പേടിയുമാണ്. പിന്നെ നി ഇവിടെ വന്ന സമയത്ത് ദേവിയെ നി സ്വാഭാവികമായി മാത്രം നോക്കിയെങ്കിലും, എനിക്കെന്തോ നി അവളെ തെറ്റായി നോക്കുന്നത് പോലെയാണ് തോന്നിയത്. അതുകൊണ്ട് നീയും ആ ടൈപിൽ പെട്ടവൻ എന്നാണ് ആദ്യം കരുതി ഞാൻ ഭയന്നത്. പക്ഷേ നിന്റെ ശരിക്കുള്ള മുഖവും മനസ്സും
💬 Comments
View all comments