0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3676

ഞാൻ കുറച്ച് മുന്‍പ് കണ്ടു കഴിഞ്ഞു. നിന്നെ ഇപ്പോൾ എനിക്ക് പേടിയില്ല. നി വളരെ നല്ല കുട്ടിയാണ്.” ആന്റി പറഞ്ഞിട്ട് പുഞ്ചിരിച്ചു.

പക്ഷേ ആന്റിയുടെ ആ വാക്കുകൾ എന്നെ ശെരിക്കും അസ്വസ്ഥനാക്കി. കാരണം എന്റെ മനസ്സിൽ ദേവിയെ കുറിച്ച് എന്തൊക്കെ ചിന്തിക്കുന്നു എന്ന് എനിക്ക് മാത്രമേ അറിയൂ.

“നിന്നെ വിശ്വസിച്ച് വീട്ടില്‍ കേറ്റാൻ കഴിയും എന്നും എനിക്ക് മനസ്സിലായി.” ആന്റി പറഞ്ഞിട്ട് ചിരിച്ചു.

ഈശ്വരാ...!! ശെരിക്കും എന്നെ കുറിച്ചുള്ള സത്യങ്ങളെ അറിഞ്ഞാല്‍ അവരെന്നെ ഏഴയലത്ത് പോലും അടുപ്പിക്കില്ല.

അന്നേരം സുമി ചിരിച്ചു കൊണ്ട് ഓടി വന്ന് എന്റെ മടയില്‍ വലിഞ്ഞു കേറി ഇരുന്നു. ഞാനും ചിരിച്ചു കൊണ്ട്‌ അവള്‍ക്ക് ഉമ്മ കൊടുത്തു. അപ്പോൾ അവളുടെ പുറകെ ഓടി വന്ന കിങ്ങിണിയും എന്റെ മടിയില്‍ വലിഞ്ഞു കേറാന്‍ ശ്രമിച്ചു. ഉടനെ ഞാൻ അവളെയും തൂകി എന്റെ മടിയില്‍ അഡ്ജസ്റ്റ് ചെയ്ത്‌ ഇരുത്തി.

ഉടനെ കുഞ്ഞുങ്ങള്‍ രണ്ടും അവരുടെ അടിപിടിയും കളിയും തുടർന്നു.

കുറെ നേരം ഞങ്ങളെ നോക്കിയിരുന്ന ശേഷം ആന്റി പറഞ്ഞു, “എപ്പോ വേണേലും വിനിലയുടെ കൂടെ നിനക്ക് ഇവിടെ വരാം, സാം. വിനില ഇല്ലെങ്കില്‍ പോലും നിനക്ക് ഇവിടെ വരാം.” അതുകേട്ട് ഞാൻ അല്‍ഭുതപ്പെട്ടു പോയി. പക്ഷെ ഞാൻ പുറത്ത്‌ കാണിച്ചില്ല.

ഇടയ്ക്കിടെ കുഞ്ഞുങ്ങള്‍ രണ്ടും താഴെ ഇറങ്ങി കളിക്കും, എന്നിട്ട് എന്റെ മടിയില്‍ തന്നെ കേറി ഇരിക്കും. അതും അവരുടെ ഒരു കളി പോലെ മാറിയിരുന്നു. കിങ്ങിണി എന്നോട് പെട്ടന്ന് തന്നെ അടുക്കുകയും ചെയ്തു.

ഒടുവില്‍ ആന്റി എന്നെ കുറിച്ച് കൂടുതലായി ചോദിക്കാൻ തുടങ്ങിയതും, ഞാൻ എന്നെ കുറിച്ചും എന്റെ കുടുംബത്തെ കുറിച്ചും ആന്റിയോട് ചുരുക്കി പറഞ്ഞു. എന്റെ അമ്മയെ കുറിച്ച് പറഞ്ഞത് കേട്ട് ആന്റിക്ക് നല്ല വിഷമമായി.

ആന്റിയും സ്വന്തം ജീവിതത്തെ കുറിച്ച് എന്നോട് സംസാരിച്ചു. ശേഷം വേറെ കാര്യങ്ങളിലേക്ക് സംസാരം തിരിഞ്ഞു. പല തമാശകളും ഉള്‍പ്പെടുത്തിയാണ് ഞാൻ ഓരോന്നും സംസാരിച്ചത്.

അപ്പോഴൊക്കെ ആന്റി പൊട്ടിച്ചിരിക്കുമ്പോ റൂമിൽ നിന്നും വിനിലയും ദേവിയും എത്തി നോക്കും. അവസാനം ദേവിയും വിനിലയും ഹാളില്‍ വന്ന് ഞങ്ങളുടെ കൂടെ കൂടി.

💬 Comments

View all comments