0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.8K

അവരുടെ യാഥാര്‍ത്ഥ പ്രായവും ഭംഗിയും എനിക്ക് ശെരിക്കും മനസ്സിലായത്.

സത്യത്തിൽ അവരുടെ മുഖത്തിന് ഉണ്ടായ മാറ്റം കണ്ട് ഞാൻ അന്തം വിട്ടു. നേരത്തെ അറുപത് വയസ്സ് തോന്നിച്ചിരുന്നു സ്ഥാനത്ത് ഇപ്പോൾ അന്‍പത് വയസ്സുകാരിയെ ആണു ഞാൻ കണ്ടത്. ഒരു നിമിഷത്തേക്ക് ആരും കൊതിക്കുന്ന സ്നേഹനിധിയായ ഒരു അമ്മയുടെ രൂപം എനിക്ക് ദൃശ്യമായി.

ഞാൻ അവരെ തന്നെ മിഴിച്ച് നോക്കിയിരുന്നു പോയി.

“നി ആള് കൊള്ളാമല്ലോ..!” ആന്റി പുഞ്ചിരിയോടെ പറഞ്ഞു. “സംസാരത്തിലൂടെ  മറ്റുള്ളവരുടെ നാവിനെ നിനക്ക് നിശ്ചലമാക്കാൻ പോലും കഴിയും, അല്ലേ..? ദേഷ്യത്തെ നിർവീര്യമാക്കാനും ചിലരുടെ നാവിന് കഴിയുമെന്ന് ഞാൻ കേട്ടിട്ടുണ്ട്.... പക്ഷേ ഇപ്പൊ കാണുകയും ചെയ്തു.” ആന്റി എന്നെ സൂക്ഷിച്ചു നോക്കി കൊണ്ട്‌ കൗതുകത്തോടെ പറഞ്ഞു.

“അയ്യോ ആന്റി, നിങ്ങൾ എന്നെ വഴക്കും പറഞ്ഞ്‌ എന്നെ ചവിട്ടി പുറത്താക്കാന്‍ പോകുന്നുവെന്ന് തോന്നിയപ്പൊ  ഞാൻ വെറുതെ എന്തൊക്കെയോ പറഞ്ഞുപോയി.” ഞാൻ അല്‍പ്പം വെപ്രാളത്തിൽ പറഞ്ഞു.

ഉടനെ ആന്റി കൗതുകത്തോടെ ചിരിച്ചു.

“എന്തായാലും നി അങ്ങനെയൊക്കെ പറഞ്ഞത് നന്നായി. ഇല്ലെങ്കില്‍ ഒന്നും ചിന്തിക്കാതെ എനിക്ക് വായിൽ തോന്നിയത്‌ ഞാൻ പറഞ്ഞു പോകുമായിരുന്നു.” ആന്റി നേരിയ പുഞ്ചിരിയോടെ പറഞ്ഞു. പക്ഷേ ആ പുഞ്ചിരി രണ്ട് സെക്കന്‍ഡിൽ കൂടുതൽ നിന്നില്ല.

“ഓഹ്, അങ്ങനെ ഒന്നും ആവില്ല. ശെരിക്കും നിങ്ങള്‍ക്ക് നല്ല മനസ്സുണ്ട്. അതുകൊണ്ട്‌ ഞാൻ ഇടക്ക് കേറി ഒന്നും പറഞ്ഞില്ലെങ്കില്‍ പോലും നിങ്ങൾ ചിന്തിക്കുമായിരുന്നു.” ഞാൻ അങ്ങനെ പറഞ്ഞപ്പൊ അവർ പിന്നെയും പുഞ്ചിരിച്ചു.

ഇപ്പോഴും ആന്റിയുടെ ആ പുഞ്ചിരി അധികനേരം നീണ്ടില്ല.

“ആന്റിക്ക് എത്ര വയസ്സുണ്ട്? ഒരു അന്‍പത്തി മൂന്ന് ഉണ്ടാവുമോ...?” ആന്റിയുടെ

💬 Comments

View all comments