Chapter Title : സാംസൻ 5 [Eros - God of Lust]
വരുന്നുണ്ടായിരുന്നു. എന്നിട്ടും അവർ എങ്ങനെയോ അടക്കി പിടിച്ചിരുന്നു.
“ശെരി, ആന്റിക്ക് കടൽ ഇഷ്ട്ടം ഇല്ലെങ്കില്‍ വേറെ എന്താണ് ഇഷ്ട്ടം..?” തല്‍കാലം കാര്യം മാറ്റാനായി ഞാൻ ചോദിച്ചു.
എന്റെ ചോദ്യം ആന്റിയുടെ മുഖത്ത് ചെറിയ ചമ്മലിനെ വരുത്തി. പെട്ടന്ന് അവർ കസേരയുടെ അറ്റത്ത് നീങ്ങി വന്നിരുന്നു കൊണ്ട് രഹസ്യം പോലെ പറഞ്ഞു, “ഞാൻ കുഞ്ഞായിരുന്നപ്പോ പക്ഷികളെ പോലെ പറന്നു നടക്കാൻ കൊതിച്ചിരുന്ന.... ഇപ്പോഴും ചിലപ്പോ അങ്ങനെ ആഗ്രഹിച്ച് പോകാറുണ്ട്.”
അത്രയും പറഞ്ഞിട്ട് ആന്റി ഭംഗിയായി ചിരിച്ചു. ഇങ്ങനെയും ചിരിക്കാന്‍ അറിയാമോ എന്ന് ഞാൻ അത്ഭുതപ്പെട്ടു.
ഞാൻ ഈ വീട്ടില്‍ വന്നപ്പോ ആന്റി വെറുപ്പോടെ ആണ് എന്നെ നോക്കിയത്... വലുതായി ചിരിക്കാന്‍ അറിയാത്ത പോലെയും ആന്റി ഇരുന്നു. പക്ഷേ ഇപ്പൊ ആന്റി മൊത്തമായി മാറിയത് പോലെ എനിക്ക് തോന്നി. പെട്ടന്ന്..പെട്ടന്ന് ചിരിക്കുകയും ചെയ്യുന്നു. മുന്‍പ് അവരോട് തോന്നിയിരുന്നു ആ അകല്‍ച്ചയും എനിക്ക് മാറിയിരുന്നു. അവരോട് കൂടുതൽ സംസാരിക്കാന്‍ എനിക്ക് ആഗ്രഹവും തോന്നി.
“പറക്കാന്‍ ഇഷ്ട്ടം ആണെങ്കിൽ പിന്നേ ഫ്ലൈറ്റിൽ പോയാല്‍ പോരെ..?” ഞാൻ ചോദിച്ചു.
“സ്വന്തമായി ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ എന്നാണ് എപ്പോഴും ആഗ്രഹിച്ചിരുന്നത്. അങ്ങനെ പറക്കാന്‍ ആഗ്രഹം ആയിരുന്നു എന്നാണ് ഉദ്ദേശിച്ചത്.”
“വല്ലാത്ത ആഗ്രഹം തന്നെ. കഴിഞ്ഞ ജന്മത്ത് ആന്റി വവ്വാല്‍ ആയിരുന്നു എന്നാ തോന്നുന്നത്.” ഞാൻ പറഞ്ഞതും ആന്റി അല്‍പ്പം ഉറക്കെ ചിരിച്ചുപോയി.
“നിനക്ക് വേറെ ഒന്നും കിട്ടിയില്ല അല്ല...? ചിത്രശലഭവുമായി എന്നെ താരതമ്യം ചെയ്യാൻ മനസ്സ് വന്നില്ല, അല്ലേ..?” തമാശയായി ആന്റി ചോദിച്ചതും ഞാൻ ജാള്യതയോടെ തല ചൊറിഞ്ഞു.
“എന്തായാലും ചിറക് കിട്ടിയാലും ആന്റി പറക്കാന്‍ ഒന്നും
💬 Comments
View all comments