0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.8K

പോകേണ്ട, കേട്ടോ...!!” ഞാൻ കാര്യമായി പറഞ്ഞു.

“അതെന്താ..?” അവർ കൗതുകത്തോടെ ചോദിച്ചു.

“ആന്റിക്ക് ഇഷ്ട്ടപ്പെട്ട ആകാശത്ത് വച്ചു തന്നെ ആന്‍റിയെ തട്ടിയെടുക്കാൻ അങ്കിള്‍  ഒളിച്ചിരിപ്പുണ്ടാകും...!” ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞു.

ഞാൻ അങ്ങനെ പറഞ്ഞപ്പോ ആന്റി സ്തംഭിച്ചു പോയി. അപ്പോഴാണ് അങ്ങനത്തെ മണ്ടത്തരം പറയേണ്ടായിരുന്നു എന്നതിനെ ഞാൻ ചിന്തിച്ചത്.

പക്ഷേ പെട്ടന്നു തന്നെ അവർ സ്വയം മറന്ന് പൊട്ടിച്ചിരിച്ചു. കുറെ നേരം ആന്റി നിര്‍ത്താതെ ഉറക്കെ ചിരിച്ചു.

ആന്റിയുടെ ചിരി കേട്ട് റൂമിൽ നിന്നും ദേവി ഓടി നടയില്‍ വന്ന് നിന്നിട്ട് നോക്കുന്നത് കണ്ടു.

അവൾ അന്തം വിട്ടാണ് ആന്‍റിയെ നോക്കി നിന്നത്. വിശ്വസിക്കാൻ കഴിയാത്ത പോലെ അവള്‍ എന്നെയും ആന്റിയെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ദേവിയുടെ തൊട്ടു പിറകെ വിനിലയും ഓടി വന്ന് ആശ്ചര്യത്തോടെ ആന്‍റിയെ നോക്കി. എന്നിട്ട് വിടര്‍ന്ന കണ്ണുകളോടെ വിനില എന്നെയും നോക്കി.

അവസാനം ആന്റി ചിരി നിർത്തി കണ്ണില്‍ നിന്നും വന്ന വെള്ളമെല്ലാം തുടച്ചു കൊണ്ട്‌ എന്നെ നോക്കി പുഞ്ചിരിച്ചു.

അപ്പോഴാണ് പരിസരബോധം വന്നത് പോലെ ആന്റി ചുറ്റിലും നോക്കിയത്‌.

ദേവിയും വിനിലയും ആന്‍റിയെ അദ്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടിട്ട് ആന്റി പുഞ്ചിരിച്ചു. അതോടെ അവർ രണ്ടുപേരും തിരികെ റൂമിലേക്ക് പോയി.

ശേഷം ആന്റി എന്റെ മുഖത്ത് നോക്കിയതും ഞാൻ ചോദിച്ചു, “ആന്റി വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റ് ആണോ..?”

ഉടനെ ആന്റിയുടെ മുഖം മാറി.

“ആന്റിയുടെ ചിരി കണ്ടപ്പോ ദേവി ടീച്ചർ ശെരിക്കും അന്തിച്ചു പോയി... ആന്റി ചിരിച്ചപ്പോ അവിടെ കളിച്ചു കൊണ്ടിരുന്ന കിങ്ങിണി മോളും ഒപ്പത്തിനൊപ്പം ചിരിക്കുന്നത് ഞാൻ കണ്ടു. ഒരു

💬 Comments

View all comments