0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

സാം. ഒരു ചെറിയ സാഹചര്യം ലഭിച്ചാലും അതിനെ മുതലെടുക്കാന്‍ ആളുകൾ ഒത്തിരി ഉണ്ടാവും. അപ്പോ ആര്‍ക്കും ആ സാഹചര്യം കൊടുക്കാതെ ജീവിക്കേണ്ട കടമ ഞങ്ങൾക്കാണുള്ളത്. ഇക്കാലത്ത് ചീത്ത പേരിനെ സമ്പാദിക്കാൻ വെറും നിസാരമായ കാര്യങ്ങൾ തന്നെ ധാരാളം...! അതുകൊണ്ട്‌ കഴിഞ്ഞ ഒന്നര വര്‍ഷമായി പുറത്തുള്ള ഏറെകുറെ എല്ലാ ആണുങ്ങളെയും അധികമായി ഈ വീട്ടില്‍ ഞാൻ കേറ്റാറില്ല.”

അത്രയും പറഞ്ഞിട്ട് ആന്റി എന്നെയും നോക്കി മിണ്ടാതിരുന്നു.

“സോറി ആന്റി. ആന്റിയുടെ സംശയവും പേടി തോന്നാനുള്ള കാരണങ്ങളും ഒക്കെ ഇപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ ഇവിടെ വരാൻ പാടില്ലായിരുന്നു... സോറി ആന്റി, ഇപ്പൊ തന്നെ ഞാൻ പോയേക്കാം.” അതും പറഞ്ഞ്‌ ഞാൻ വേഗം എഴുന്നേറ്റു.

“അയ്യേ... എന്താ ഇത് സാം. നി എങ്ങും പോകേണ്ട, മര്യാദയ്ക്ക് അവിടെ തന്നെ ഇരുന്നു. ഞാൻ കാര്യം പറയട്ടെ.” പെട്ടന്ന് ആന്റി എഴുനേറ്റ് എന്റെ കൈയിൽ പിടിച്ച് എന്നെ അതേ കസേരയില്‍ ഇരുത്തി.

ഞാനും അല്‍പ്പം അസ്വസ്ഥതയോടെ അവരെ നോക്കി ചോദിച്ചു, “ഒന്നര വര്‍ഷത്തിനു മുമ്പ് ഇവിടെ എന്തെങ്കിലും സംഭവിച്ചോ..?”

“ആദ്യമൊക്കെ എന്റെ മോന്‍ ഇവിടെ ഇല്ലാത്ത സമയത്ത്‌ പോലും അവന്റെ കൂട്ടുകാരൊക്കെ ശനിയാഴ്ചയും ഞായറാഴ്ചയും ഒക്കെ ഇവിടെ വരുമായിരുന്നു. ഞങ്ങൾക്ക് ഒരു കൂട്ടും ആകും, പിന്നെ എന്തെങ്കിലും ആവശ്യവും കാര്യങ്ങളും ഉണ്ടെങ്കില്‍ സഹായിക്കാൻ ആരെങ്കിലും ഉണ്ടല്ലോ എന്ന് കരുതി അന്നൊക്കെ ഞങ്ങൾക്കും സന്തോഷം ആയിരുന്നു. പക്ഷെ അതിൽ ഒരുത്തൻ സ്ഥിരമായി ദേവി മോളെ വെറുതെ തൊടുകയും തോണ്ടുകയും ചെയ്യുമായിരുന്നു. അനാവശ്യമായി അരുതാത്ത ഭാഗത്തും അവന്‍ തട്ടുകയും നുള്ളകയും ചെയ്തതോടെ ദേവി അവനോട് ദേഷ്യപ്പെട്ടു.

💬 Comments

View all comments