Chapter Title : സാംസൻ 5 [Eros - God of Lust]
ദേഹത്ത് തൊട്ട് സംസാരിക്കരുത് എന്നും മാന്യമായി വിലക്കി. പക്ഷേ അവന്‍ അതൊന്നും കാര്യമാക്കിയില്ല. അവസാനം മോള് എന്നോടും പറഞ്ഞു. ഞാനും അവന്റെ പ്രവര്‍ത്തിയെ ശ്രദ്ധിക്കാന്‍ തുടങ്ങി. അവസാനം എന്റെ മുന്നില്‍ വച്ചു പോലും അവന്‍ അവളുടെ പിന്‍ ഭാഗത്ത് നുള്ളകയും ചെയ്തു. പോരാത്തതിന് കൂടെ ഉള്ളവമ്മാർ അവനെ തിരുത്താൻ നോക്കാതെ തമാശ കണ്ടത് പോലെ ചിരിക്കുകയും ചെയ്തതോടെ അവനെയും അവന്റെ കൂടെ ഉള്ളവരേയും ഞാൻ ചെവി നിറയെ കേൾപ്പിച്ച ശേഷം പുറത്താക്കുകയും ചെയ്തു.”
അത്രയും പറഞ്ഞിട്ട് ഒരു ദീര്‍ഘനിശ്വാസത്തോടെ ആന്റി തലയാട്ടി.
അന്നേരം സുമിയും, പിന്നേ രണ്ടര വയസ്സുകാരിയുടെ കുസൃതി ചാഞ്ചാട്ടത്തോടെ കിങ്ങിണിയും ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേക്ക് ചിരിച്ചു കളിച്ചു കൊണ്ട് വന്നു.
കിങ്ങിണിയെ ഞാൻ പെട്ടന്ന് തൂക്കിയെടുത്തപ്പൊ അവള്‍ കരയാന്‍ തുടങ്ങി. ഉടനെ ഞാൻ ഇറക്കി വിട്ടതും അവള്‍ ചിരിച്ചു കൊണ്ട് ഓടി. സുമിയും അവളുടെ പുറകെ ഓടി പോയി.
അപ്പോൾ ആന്റി തുടർന്നു, “പിന്നേ സാധാരണയായി ദേവിയുടെ കൂടെ പഠിച്ചിട്ടുള്ള ആണും പെണ്ണും ഒക്കെ ഇവിടെ വരാറുണ്ട്. പക്ഷേ പണ്ട് അവളുടെ കൂടെ സ്കൂളിൽ പഠിച്ചിരുന്ന മൂന്ന് പയ്യന്മാർ എല്ലാ ശനിയാഴ്ചയും വരുമായിരുന്നു. ആദ്യമൊക്കെ വളരെ മാന്യമായി അവർ പെരുമാറി. പക്ഷേ പോകെപ്പോകെ ചില അര്‍ത്ഥം വച്ചുള്ള സംസാരവും, നോട്ടവും, അതിര് കടന്നുള്ള തമാശയും, ഇടക്ക് തമാശ പോലെ കൈ പിടിച്ചു വലിയും എല്ലാം ആയതോടെ ദേവി തന്നെ അവന്മാരെ ഇവിടെ വരുന്നതില്‍ നിന്നും വിലക്കി. എന്നാല്‍ അവന്മാര് പിന്നെയും വന്നു, മാന്യമായി പെരുമാറി. അതുകൊണ്ട് ഞങ്ങളും അവർ വന്നോട്ടെ എന്ന് കരുതി. പക്ഷേ
💬 Comments
View all comments