0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 3701

“ഈ പീറിഡ് എനിക്ക് ഫ്രീയാണ്. പിന്നെ ഇപ്പൊ ഞാൻ സ്റ്റാഫ് റൂമിൽ ഒറ്റക്ക് ആയത് കൊണ്ടും വേറെ ജോലി ഇല്ലാത്തത് കൊണ്ടും വളരെ ബോറായിഫീൽ ചെയ്യുന്നു. അതുകൊണ്ട്‌ നിങ്ങളെ വിളിച്ച് സോറിയും താങ്ക്സും പറയാമെന്ന് കരുതിയാ വിളിച്ചത്.”

“സോറി ഒന്നും വേണ്ട. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നിയത്‌ നിങ്ങൾ ചെയ്തു.. എനിക്ക് ശെരിയെന്ന് തോന്നിയത്‌ ഞാനും ചെയ്തു. അതുകൊണ്ട്‌ അക്കാര്യം നിങ്ങൾ ചിന്തിക്കേണ്ട.” ഞാൻ അവളോട് പറഞ്ഞു. “പിന്നെ ആതിര ചേച്ചിക്ക് ജോലി ശെരിയാക്കിയതിന് നിങ്ങൾ തരുന്നു താങ്ക്സിനെ ഞാൻ സ്വീകരിച്ചിരിക്കുന്നു, പോരെ..?” ഞാൻ ചോദിച്ചു.

“സാമേട്ടൻ എന്നെ ‘നിങ്ങൾ’ എന്നൊക്കെ വിളിച്ച് എന്തിനാ കളിയാക്കുന്നത്...” ഞാൻ അവളെ നോവിച്ചത് പോലെയാണ് ദേവി വിഷമം പറഞ്ഞത്.

“അയ്യോ, ഞാൻ ദേവിയേ കളിയാക്കിയതല്ല.. ഒരു ടീച്ചർ ആയതുകൊണ്ട് ബഹുമാനം തന്നു, അത്രതന്നെ.”

“എനിക്ക് അത്തരം ബഹുമാനമൊന്നും വേണ്ട. ചേട്ടൻ വിനില ചേച്ചിയോട് സംസാരിക്കുന്ന പോലെ എന്നോടും സംസാരിച്ചാൽ മതി.” അവള്‍ പറഞ്ഞതും ഞാൻ ചിരിച്ചു.

“എന്തിനാ ചിരിച്ചത്...?” സംശയത്തോടെ അവള്‍ ചോദിച്ചു.

“അല്ല, വിനിലയോട് സംസാരിക്കും പോലെ നിന്നോട് ഞാൻ സംസാരിച്ചാൽ എനിക്ക് അടി കിട്ടും. അതിനെ ആലോചിച്ച് ചിരിച്ചു.. അത്രതന്നെ.”

ഞാൻ പറഞ്ഞത് കേട്ട് ദേവിയും ചിരിച്ചു.

“ചെറുപ്പം മുതലേ നിങ്ങൾ... നിങ്ങൾ....” പെട്ടന്ന് ദേവി ഒന്ന് മടിച്ച ശേഷം പറഞ്ഞു, “പണ്ട്‌ നിങ്ങൾ പ്രണയിച്ചിരുന്നു എന്നറിയാം. പക്ഷേ അതിനെ കൂട്ടാതെ നിങ്ങൾ അന്നും ഇന്നും എപ്പോഴും ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നും അറിയാം. അതുപോലെ എന്നെയും ചേട്ടൻ നല്ല ഫ്രണ്ടായി മാത്രം കൂട്ടിക്കൊളു.”

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഞാനും വിനിലയും പ്രണയിച്ചിരുന്ന കാര്യം വിനില എപ്പോഴാണ് പറഞ്ഞത്...? ചിലപ്പോ പണ്ട്‌ കോളേജിൽ വച്ച് പറഞ്ഞിട്ടുണ്ടാവും... ചിലപ്പോ അടുത്ത കാലത്ത് പറഞ്ഞതുമാവാം. ഞങ്ങളുടെ രഹസ്യ ബന്ധത്തെ കുറിച്ചും വിനില അവളോട് പറഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായെങ്കിലും അതിനെ ഞാൻ തള്ളിക്കളഞ്ഞു. ഒരിക്കലും വിനില അതിനെ പുറത്ത്‌ പറയില്ല.. എനിക്ക് വിശ്വസമുണ്ടായിരുന്നു.

“ശെരി ചേട്ടാ, ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വെച്ചേക്കാം...!!” അവള്‍ നിരാശയോടെ പറഞ്ഞപ്പോൾ ആണ്‌ കുറച്

💬 Comments

View all comments