0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

എഴുനേറ്റിരുന്നു.

“ഇതുകൊണ്ടാണ് പറഞ്ഞത് ഞാൻ ഇവിടെ നിന്നാൽ ചേട്ടൻ അതിര് വിട്ട് എന്തെങ്കിലും ചെയ്യുമെന്ന്. ഇതാണ് ഞാൻ എപ്പോഴും ഭയന്നിരുന്നത്.” ദേഷ്യവും സങ്കടവും കലര്‍ന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു.

എനിക്ക് ഒന്നുംതന്നെ അവളോട് പറയാൻ കഴിഞ്ഞില്ല. ഞാൻ മിണ്ടാതെ മിഴിച്ചു നോക്കി.

“ചേട്ടന് അല്‍പ്പം സ്വതന്ത്രം തന്നപ്പോ ചേട്ടൻ എന്നെ പൂര്‍ണമായി കൈയേറാൻ ശ്രമിക്കുന്നു....!! എത്ര പ്രാവശ്യം ഞാൻ പറഞ്ഞതാണ് താഴെ ഒന്നും വേണ്ടെന്ന്, എന്നിട്ടും—” അവളുടെ ശബ്ദം ഇടറിയതും സാന്ദ്ര അല്‍പ്പനേരം മിണ്ടാതെ നിന്നു.

ശേഷം നല്ല ദേഷ്യത്തില്‍ തന്നെ പറഞ്ഞു, “ഇനി ഞാൻ ചേട്ടന് ഒന്നും തരില്ല.... ഒരു ഉമ്മ പോലും ഞാൻ തരില്ല. ചേട്ടൻ ഇനി എന്നെ തൊടുക പോലും അരുത്.” അത്രയും പറഞ്ഞിട്ട് അവള്‍ വേഗം മുകളിലേക്ക് ഓടിപ്പോയി.

ഞാൻ കാണിച്ച മണ്ടത്തരത്തേ ഓർത്ത് എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നി. എന്നെ സ്വയം ശപിച്ചു കൊണ്ട്‌ ഞാൻ ചെന്ന് ലൈറ്റും ടീവിയും ഓഫാക്കീട്ട് റൂമിലേക്ക് ചെന്നു.

എന്നിട്ട് അങ്ങോട്ട് തിരിഞ്ഞു കിടക്കുന്ന ജൂലിയെ കെട്ടിപിടിച്ചു കൊണ്ട്‌ ഞാൻ കിടന്നു. ഒരുപാട്‌ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല. ഞാൻ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട്‌ സമയം തള്ളിനീക്കി.

മണിക്കൂറുകൾ കടന്നുപോയി. പക്ഷേ എന്നിട്ടും ഉറങ്ങാൻ കഴിഞ്ഞില്ല. അവസാനം സമയം നാല് മണി കഴിഞ്ഞപ്പോ ജൂലി ഒന്ന് അനങ്ങി.

അന്നേരം ജൂലി കഴിഞ്ഞ രാത്രി പറഞ്ഞ കാര്യങ്ങളെ ഞാൻ ചിന്തിച്ചു നോക്കി. അവളുടെ ശരീരത്തിനും മനസ്സിനും എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു എന്നല്ലേ പറഞ്ഞത്..? എന്റെ കൂടെ എന്തൊക്കെയോ കൂടുതലായി ചെയ്യണം എന്നും അവള്‍ പറഞ്ഞു.

💬 Comments

View all comments