Chapter Title : സാംസൻ 5 [Eros - God of Lust]
പിണക്കം മാറിയില്ല.
അവള്‍ ഇറങ്ങിയപ്പോഴും ഒന്നും മിണ്ടാതെയാണ് കൂട്ടുകാരികളേയും വലിച്ചോണ്ട് പോയത്. ഞാന്‍ വിഷമത്തോടെ മാളിലേക്ക് പോയി.
രാവിലെ മാൾ മൊത്തം കറങ്ങി നടന്ന് ഓരോന്നും പരിശോധിച്ചും.. സ്റ്റാഫ്സ്നോട് കാര്യങ്ങൾ തിരക്കിയും... അവരുടെ ചില അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഒക്കെ കേട്ടു... അവസാനം ഒന്നര മണിക്കൂര്‍ കഴിഞ്ഞ് എന്റെ ഓഫീസിൽ കേറി കമ്പ്യൂട്ടറില്‍ ചില ജോലിയൊക്കെ ചെയ്തു തീര്‍ത്ത ശേഷം എന്റെ മൊബൈൽ എടുത്തു നോക്കി.
ഒരു കോളോ മെസേജോ വന്നിട്ടില്ലായിരുന്നു. സാധാരണയായി ഈ സമയം കൊണ്ട് പല മെസേജുകൾ വരേണ്ടതായിരുന്നു.. പക്ഷേ എല്ലാവരും എന്നോട് പിണങ്ങി ഇരിക്കുന്ന പോലെ ഒരൊറ്റ മെസേജ് പോലും വന്നില്ല.
ഞാൻ കാര്‍ത്തികയേ കളിച്ചത് തൊട്ട് സുമ എന്നില്‍ നിന്നും അകന്നു നില്‍ക്കുകയാണ്. കളി കഴിഞ്ഞ ശേഷം തൊട്ട് യാമിറ ചേച്ചിയും സ്പേസ് വിട്ട് നില്‍ക്കുന്നു. പിന്നെ സാന്ദ്ര പിണങ്ങിയും നടക്കുന്നു.
നമുക്ക് മെസേജ് ഒന്നും ചെയ്യേണ്ട എന്ന് ഐഷയെ ഞാൻ അറിയിച്ചത് തൊട്ട് അവള്‍ എനിക്ക് മെസേജ് ചെയ്തതായി... നേരിട്ട് കാണുമ്പോള്‍ പോലും അവള്‍ക്ക് എന്നോട് ചെറിയ പിണക്ക ഭാവമാണ്.
മുമ്പൊക്കെ ഏതു നേരവും ഏതെങ്കിലും പെണ്ണുങ്ങളോട് ചാറ്റ് അല്ലെങ്കിൽ കോൾ ചെയ്ത് കൊണ്ടിരിക്കുന്ന എന്റെ സ്വഭാവത്തിനും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങിയിരിക്കുന്നു. ഇപ്പോഴൊക്കെ എന്റെ പകുതി ചിന്തയും സാന്ദ്രയെ കുറിച്ചാണ്.
സാന്ദ്രയെ കുറിച്ച് ഞാൻ ചിന്തിച്ചതും അവളെ കുറിച്ചുള്ള ഓരോ കാര്യങ്ങളും എന്റെ മനസ്സിലൂടെ കടന്നു പോകാൻ തുടങ്ങി. മതിമറന്ന് അവളുടെ ചിന്തകളില്‍ ഞാൻ പെട്ടന്ന് മുഴുകുകയും ചെയ്തു.
അപ്പോഴാണ് മേശപ്പുറത്ത് വച്ചിരുന്ന എന്റെ ഫോൺ അടിക്കുന്ന ശബ്ദം കേട്ടത്.
💬 Comments
View all comments