Chapter Title : സാംസൻ 5 [Eros - God of Lust]
അതിൽ തെളിഞ്ഞ നമ്പര്‍ കണ്ടതും എന്റെ ഹൃദയത്തിൽ തൂവാല സ്പര്‍ശം ഏറ്റത് പോലെ തോന്നി.
രണ്ട് മൂന്ന് സെക്കന്‍ഡ് മടിച്ചിരുന്ന ശേഷം ഞാൻ ആ കോൾ എടുത്തു.കാതില്‍ വച്ചു എന്നല്ലാതെ ഞാൻ ഒന്നും മിണ്ടിയില്ല.
“ചേട്ടൻ ഭയങ്കര വാശിയുള്ള കൂട്ടത്തിൽ ആണല്ലേ..?” മറുവശത്ത് നിന്നും ദേവിയുടെ ശബ്ദം ഒഴുകിയെത്തി.
“യേയ്.. വാശി എന്തെന്ന് പോലും എനിക്കറിയില്ല ടീച്ചറേ..!” ഞാൻ പറഞ്ഞതും ദേവി ചിരിച്ചു.
“പിന്നേ ഈ ടീച്ചർ വിളി ബോറാണ്... ചേട്ടൻ അങ്ങനെ വിളിക്കരുത്, പ്ലീസ്.”
“ശെരി മിസ്സ്.”
“പ്ലീസ്... ഇങ്ങനത്തെ തമാശ കളയു സാമേട്ട...!” അവള്‍ നീരസം പ്രകടിപ്പിച്ചതും ഞാൻ മനസ്സിൽ ചിരിച്ചു. അവളെ ചെറുതായി അസ്വസ്ഥയാക്കിയപ്പോ എന്തോ സന്തോഷം പോലെ.
“ദേവിക്ക് ഇപ്പൊ ക്ലാസ് എടുക്കാൻ ഇല്ലേ...? ഞാൻ തിരക്കി.
“ഈ പീറിഡ് എനിക്ക് ഫ്രീയാണ്. പിന്നെ ഇപ്പൊ ഞാൻ സ്റ്റാഫ് റൂമിൽ ഒറ്റക്ക് ആയത് കൊണ്ടും വേറെ ജോലി ഇല്ലാത്തത് കൊണ്ടും വളരെ ബോറായിഫീൽ ചെയ്യുന്നു. അതുകൊണ്ട് നിങ്ങളെ വിളിച്ച് സോറിയും താങ്ക്സും പറയാമെന്ന് കരുതിയാ വിളിച്ചത്.”
“സോറി ഒന്നും വേണ്ട. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നിയത് നിങ്ങൾ ചെയ്തു.. എനിക്ക് ശെരിയെന്ന് തോന്നിയത് ഞാനും ചെയ്തു. അതുകൊണ്ട് അക്കാര്യം നിങ്ങൾ ചിന്തിക്കേണ്ട.” ഞാൻ അവളോട് പറഞ്ഞു. “പിന്നെ ആതിര ചേച്ചിക്ക് ജോലി ശെരിയാക്കിയതിന് നിങ്ങൾ തരുന്നു താങ്ക്സിനെ ഞാൻ സ്വീകരിച്ചിരിക്കുന്നു, പോരെ..?” ഞാൻ ചോദിച്ചു.
“സാമേട്ടൻ എന്നെ ‘നിങ്ങൾ’ എന്നൊക്കെ വിളിച്ച് എന്തിനാ കളിയാക്കുന്നത്...” ഞാൻ അവളെ നോവിച്ചത് പോലെയാണ് ദേവി വിഷമം പറഞ്ഞത്.
“അയ്യോ, ഞാൻ ദേവിയേ കളിയാക്കിയതല്ല.. ഒരു ടീച്ചർ
💬 Comments
View all comments