Chapter Title : സാംസൻ 5 [Eros - God of Lust]
ആയതുകൊണ്ട് ബഹുമാനം തന്നു, അത്രതന്നെ.”
“എനിക്ക് അത്തരം ബഹുമാനമൊന്നും വേണ്ട. ചേട്ടൻ വിനില ചേച്ചിയോട് സംസാരിക്കുന്ന പോലെ എന്നോടും സംസാരിച്ചാൽ മതി.” അവള്‍ പറഞ്ഞതും ഞാൻ ചിരിച്ചു.
“എന്തിനാ ചിരിച്ചത്...?” സംശയത്തോടെ അവള്‍ ചോദിച്ചു.
“അല്ല, വിനിലയോട് സംസാരിക്കും പോലെ നിന്നോട് ഞാൻ സംസാരിച്ചാൽ എനിക്ക് അടി കിട്ടും. അതിനെ ആലോചിച്ച് ചിരിച്ചു.. അത്രതന്നെ.”
ഞാൻ പറഞ്ഞത് കേട്ട് ദേവിയും ചിരിച്ചു.
“ചെറുപ്പം മുതലേ നിങ്ങൾ... നിങ്ങൾ....” പെട്ടന്ന് ദേവി ഒന്ന് മടിച്ച ശേഷം പറഞ്ഞു, “പണ്ട് നിങ്ങൾ പ്രണയിച്ചിരുന്നു എന്നറിയാം. പക്ഷേ അതിനെ കൂട്ടാതെ നിങ്ങൾ അന്നും ഇന്നും എപ്പോഴും ബെസ്റ്റ് ഫ്രണ്ട്സ് ആണെന്നും അറിയാം. അതുപോലെ എന്നെയും ചേട്ടൻ നല്ല ഫ്രണ്ടായി മാത്രം കൂട്ടിക്കൊളു.”
അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. ഞാനും വിനിലയും പ്രണയിച്ചിരുന്ന കാര്യം വിനില എപ്പോഴാണ് പറഞ്ഞത്...? ചിലപ്പോ പണ്ട് കോളേജിൽ വച്ച് പറഞ്ഞിട്ടുണ്ടാവും... ചിലപ്പോ അടുത്ത കാലത്ത് പറഞ്ഞതുമാവാം. ഞങ്ങളുടെ രഹസ്യ ബന്ധത്തെ കുറിച്ചും വിനില അവളോട് പറഞ്ഞു കാണുമോ എന്ന സംശയം ഉണ്ടായെങ്കിലും അതിനെ ഞാൻ തള്ളിക്കളഞ്ഞു. ഒരിക്കലും വിനില അതിനെ പുറത്ത് പറയില്ല.. എനിക്ക് വിശ്വസമുണ്ടായിരുന്നു.
“ശെരി ചേട്ടാ, ഞാൻ വിളിച്ചത് ബുദ്ധിമുട്ടായെങ്കിൽ ഞാൻ വെച്ചേക്കാം...!!” അവള്‍ നിരാശയോടെ പറഞ്ഞപ്പോൾ ആണ് കുറച് നേരമായി ഒന്നും മിണ്ടാതെ ഞാൻ വെറുതെ നിന്നിരുന്ന കാര്യം പോലും എനിക്ക് കത്തിയത്.
“യേയ്, എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ലേ..!” ഞാൻ അല്‍പ്പം ധൃതിയില്‍ പറഞ്ഞു. “ഞാൻ പെട്ടന്ന് ഞങ്ങളുടെ പ്രണയ കാലത്തെ കുറിച്ച് ചിന്തിച്ചു പോയി.” ഞാൻ തമാശ പോലെ പറഞ്ഞതും
💬 Comments
View all comments