Chapter Title : സാംസൻ 5 [Eros - God of Lust]
ആയിരുന്നു. അതൊരു ഫോട്ടോ ആണെന്ന് മനസ്സിലായതും ഞാൻ വെപ്രാളം പിടിച്ച് തുറന്നു നോക്കി.
പെട്ടന്ന് ഞെട്ടലും സന്തോഷവും എല്ലാം ഒരുമിച്ചുണ്ടായി.
ഒരു ഓറഞ്ച് കളർ സാരി ഉടുത്ത് സ്റ്റാഫ് റൂമിൽ നില്‍ക്കുന്ന ദേവിയുടെ ഫോട്ടോ ആയിരുന്നു അത്. അര വരെ മാത്രം കാണാം. അവളുടെ ആകര്‍ഷകമായ ചിരി കണ്ടിട്ട് മനസ്സൊന്നിളകി. അവളുടെ ചുണ്ടിന്റെ മുകളിലുള്ള ആ കുഞ്ഞ് പൊട്ട് പിന്നെയും എന്നെ ആകര്‍ഷിച്ചു.
അവളെ നേരിട്ട് കാണുന്ന ഭംഗി ഫോട്ടോയിൽ ഇല്ലായിരുന്നു. പക്ഷേ എന്റെ മനക്കണ്ണിൽ അവളുടെ യാഥാര്‍ത്ഥ രൂപം നിറഞ്ഞു നിന്നു.
ഒരു പുഞ്ചിരിയോടെ ഞാൻ അവളുടെ ഫോട്ടോ തന്നെ നോക്കി നിന്നു. പക്ഷേ ഒരു മിനിറ്റ് കഴിഞ്ഞതും അപ്പുറത്ത് നിന്നും ദേവി ആ ഫോട്ടോയേ ഡിലീറ്റ് ചെയ്തു.
ഞാൻ ദുരുപയോഗം ചെയ്യുമെന്ന് അവള്‍ ഭയന്നു കാണും.
നിരാശ തോന്നിയെങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. വാട്സാപ് ക്ലോസ് ചെയ്ത അതേ സമയം സാന്ദ്രയുടെ കോൾ വന്നു.
ഹോ, ഇപ്പോഴെങ്കിലും പിണക്കം മാറിയല്ലോ എന്ന് സന്തോഷിച്ചു കൊണ്ട് കോൾ എടുത്തു.
“ചേട്ടൻ പെട്ടന്ന് ഇങ്ങോട്ട് വരു” അല്‍പ്പം ധൃതിയിലാണ് സാന്ദ്ര പറഞ്ഞത്.
“എന്തുപറ്റിയടി മോളെ..?” ആധിപിടിച്ച് ഞാൻ ചോദിച്ചു.
“ചേട്ടൻ വരൂന്നേ, നേരിട്ട് പറയാം. ക്യാമ്പസില്‍ നിന്നും അല്‍പ്പം മാറിയുള്ള ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ വന്നാല്‍ മതി.” സാന്ദ്ര ധൃതി കൂട്ടി.
“ഇതാ എത്തി.” എന്നും പറഞ്ഞ് ഞാൻ കട്ടാക്കിയ ശേഷം കാലുകൾ നീട്ടി വച്ച് വേഗം പുറത്തേക്ക് നടന്നു.
ബൈക്കും എടുത്ത് അവള്‍ പറഞ്ഞ ആ ബസ് സ്റ്റോപ്പ് ഷെഡ്ഡിൽ എത്തിയപ്പോ അവിടെ സാന്ദ്രയും
💬 Comments
View all comments