0%

Chapter Title : സാംസൻ 5 [Eros - God of Lust]

Author : Erosgol Read All Parts 6.9K

ദീപ്തിയും പിന്നേ ഷസാനയും ഇരിക്കുന്നത് കണ്ടു.

ഇരിപ്പിടത്തിൽ ഇരുന്നുകൊണ്ട് പിന്നിലുള്ള ചുമരില്‍ തലയും ചാരി കണ്ണും പൂട്ടിയാണ് ഷസാന ഇരുന്നത്. കണ്ടാൽ തന്നെയറിയാം അവള്‍ക്ക് തീരെ വയ്യെന്ന്. സാന്ദ്രയും ദീപ്തിയും അവളുടെ ഇരു വശത്തായി ഇരുന്നുകൊണ്ട് എന്തൊക്കെയോ പതിഞ്ഞ സ്വരത്തില്‍ സംസാരിക്കുന്നുണ്ടായിരുന്നു.

“ഷസാനയ്ക്ക് എന്തുപറ്റി..? ഹോസ്പിറ്റലിൽ പോണോ...?” ചോദിച്ചു കൊണ്ട്‌ ഞാൻ ഷെഡ്ഡിൽ കേറി അവരെ സമീപിച്ചതും സാന്ദ്രയും ദീപ്തിയും എഴുനേറ്റ് എന്നെ നോക്കി.

എന്റെ ശബ്ദം കേട്ട് ഷസാന കണ്ണുതുറന്നു നോക്കി.

“അവള്‍ക്ക് ഹോസ്പിറ്റലിൽ പോകേണ്ട പോലും.” ദീപ്തി പറഞ്ഞു.

“അവള്‍ക്ക് മൈഗ്രേൻ ഉണ്ട്. പക്ഷെ പനിയും വന്നപ്പോ അവളുടെ ഒരു വശം അല്‍പ്പം തളര്‍ന്ന പോലെ തോനുന്നു എന്ന പറഞ്ഞത്. ഇടയ്ക്കിടെ അവള്‍ക്ക് അങ്ങനെ വരാറുള്ളത് കൊണ്ട്‌ റസ്റ്റ് മാത്രം എടുത്താല്‍ മാറും എന്നാണ് ഷസാന പറഞ്ഞത്.” സാന്ദ്ര വിശദീകരിച്ചു.

“ഇപ്പൊ എന്താണ് വേണ്ടത്..?” ഞാൻ സാന്ദ്രയോട് ചോദിച്ചു.

“അവളെ ഓട്ടോയിൽ കേറ്റി വീട്ടിലേക്ക് വിടാൻ നോക്കിയപ്പോ ഓട്ടോയിൽ പോകാൻ അവള്‍ക്ക് പേടി പോലെ. അപ്പോ ചേട്ടനെ വിളിച്ചാലോ എന്ന് ചോദിച്ചപ്പോ അവള്‍ക്കും സമ്മതം. അതാ വിളിച്ചത്. ചേട്ടന് ബുദ്ധിമുട്ടാകുമോ...?”

“ബുദ്ധിമുട്ടൊന്നുമില്ല... പക്ഷേ ബൈക്കില്‍ ആയത് കൊണ്ട് അവള്‍ താഴെ വീണു പോകുമോ എന്നാ പേടി.” എന്റെ ആശങ്ക ഞാൻ അറിയിച്ചു.

“ഞാൻ പിടിച്ചിരുന്നോളാം ചേട്ടാ... ചേട്ടന്‍ പതിയെ ഓടിച്ചാൽ മതി.” ഷസാന മെല്ലെ എഴുനേറ്റ് കൊണ്ട്‌ പറഞ്ഞു.

“എന്നാൽ വാ, നമുക്ക് പോകാം.”

അങ്ങനെ ഞങ്ങൾ ഷെഡ് വിട്ട് പുറത്തേക്ക്‌ വന്നു. ഞാൻ ബൈക്കില്‍ കേറിയതും ഷസാന എന്നെ പിടിച്ചു കൊണ്ട്‌ പുറകില്‍

💬 Comments

View all comments