Chapter Title : സാംസൻ 6 [Eros - God of Lust]
നിർത്തി അവള്‍ ചോദിച്ചു, “സത്യം പറയൂ ചേട്ടാ, എന്റെ മുഖം ഫോട്ടോയ്ക്ക് ചേരില്ലേ...?”
“ഫോട്ടോയ്ക്ക് നിന്റെ മുഖം ചേർച്ച ഒക്കെ ഉണ്ട്. പക്ഷെ നേരിട്ട് കാണുന്ന യാഥാര്‍ത്ഥ സൗന്ദര്യം ഫോട്ടോയിൽ കാണാന്‍ കഴിയുന്നില്ല.”
എന്റെ മറുപടി അവളെ വിഷമിപ്പിച്ചതു പോലെ കുറെ നേരത്തേക്ക് അവള്‍ മിണ്ടിയില്ല.
“ഫോട്ടോയിൽ അല്ലേ സൗന്ദര്യം കുറഞ്ഞത്, പക്ഷേ നേരിട്ട് കാണാന്‍ ലോക സുന്ദരിമാരുടെ റേഞ്ച് ഉണ്ടല്ലോ, അത്രയും പോരെ..?” ഞാൻ ചോദിച്ചു.
അതുകേട്ട് അവള്‍ പൊട്ടിച്ചിരിച്ചു.
“ശെരി അതുപോട്ടെ. ചേട്ടനോട് ഞാനൊരു സംശയം ചോദിച്ചോട്ടെ...?”
“ആം.. ചോദിച്ചോ..”
“എന്നെ തെറ്റിദ്ധരിക്കരുത്...!”
അത് കേട്ടപ്പോ എന്റെ ജിജ്ഞാസ ഉണര്‍ന്നു. എന്താണ് അവള്‍ക്ക് ചോദിക്കാൻ ഉള്ളത്...?
“തെറ്റിദ്ധരിക്കില്ല, പറഞ്ഞോ....”
“വിവാഹം കഴിഞ്ഞ ചില സ്ത്രീകൾക്ക് അന്യ പുരുഷോട് സ്നേഹം തോന്നാന്‍ എന്താണ് കാരണം...?”
അവളുടെ ആ ചോദ്യം ശെരിക്കും എന്നെ ഞെട്ടിച്ചു. ഞാനും വിനിലയും തമ്മിലുള്ള ബന്ധം അറിഞ്ഞു കൊണ്ടാവുമോ ഇങ്ങനെ അവള്‍ ചോദിച്ചത്..!? ഞങ്ങളുടെ ബന്ധത്തെ കുറിച്ചും വിനില ഇവളോട് പറഞ്ഞുവോ...?
ഞാൻ ശെരിക്കും ചിന്താകുഴപ്പത്തിലായി.
“ഇങ്ങനെ ചോദിക്കാൻ പ്രത്യേക കാരണം എന്തെങ്കിലും ഉണ്ടോ...?”
“എനിക്ക് ഒരാളെ അറിയാം. എന്തുകൊണ്ട് അവള്‍ക്ക് അങ്ങനെ ഇഷ്ട്ടം തോന്നി എന്നാണ് ഞാൻ ചിന്തിക്കുന്നത്...!!”
ഈശ്വരാ... ഇത് എന്നെയും വിനിലയേയും കുറിച്ച് തന്നെ ആയിരിക്കണം...!!
“ആ വ്യക്തി നിന്റെ ഫ്രണ്ട് ആണോ...?” ഭയത്തെ ഉള്ളില്‍ മറച്ചു കൊണ്ട് ഞാൻ ചോദിച്ചു.
“ഫ്രണ്ട് ഒന്നുമല്ല.... ഒരു റിലേറ്റീവ് ആണ്.” അല്‍പ്പം ലേറ്റ് ആയിട്ടാണ് അവളുടെ മറുപടി വന്നത്.
ഹൊ..!! രക്ഷപ്പെട്ടു.. ഇപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്. ചിലപ്പോ ആതിര ചേച്ചിയെ കുറിചാകുമോ...? എന്റെ മനസ്സ് പല വഴിക്കും പാഞ്ഞു.
“ഇഷ്ട്ടം എന്ന് പറഞ്ഞാൽ.. അവിഹിത ബന്ധം പുലര്‍ത്തുന്നു എന്നാണോ ഉദ്ദേശിച്ചത്...?” വര്‍ധിച്ച നെഞ്ചിടിപ്പോടെ ഞാൻ ചോദിച്ചു.
“യേയ്... അങ്ങനത്തെ ബന്ധം ഒന്നുമില്ല. അവള്‍ക്ക് ഒരാളെ ഇഷ്ട്ടമാണ്, അത്രേയുള്ളൂ.”
“ചിലപ്പോ ഭർത്താവിന്റെ പോരായ്മ കൊണ്ടാവും...!” എന്റെ സംശയം ഞാൻ പറഞ്ഞു.
അവള്‍ എന്തോ ആലോചിക്കും പോലെ മൗനം പാലിച്ചു. പക്ഷേ അവളുടെ ഓപ്പണ് ടോക്ക് എന്നെ ശെരിക്കും അത്ഭുതപ്പെടുത്തുകയും ചെയ്തു.
💬 Comments
View all comments